Asianet News MalayalamAsianet News Malayalam

ആ തമിഴ് താരത്തെ വീണ്ടും അവതരിപ്പിച്ച് ജയറാം, പൊട്ടിച്ചിരിച്ച് ശിവണ്ണ, മുംബൈയിലും കൈയടി: വീഡിയോ

പരിപാടിക്ക് എത്തിയ ഒരു മാധ്യമപ്രവര്‍ത്തക തന്നെയാണ് മിമിക്രി ചെയ്യാമോ എന്ന് ജയറാമിനോട് ചോദിച്ചത്

jayaram imitates actor prabhu in ghost movie mumbai press meet with shiva rajkumar nsn
Author
First Published Oct 14, 2023, 11:44 AM IST | Last Updated Oct 14, 2023, 11:44 AM IST

മിമിക്രി വേദിയില്‍ നിന്ന് താരപദവിയിലെത്തിയ പലരുമുണ്ട് മലയാള സിനിമയില്‍. എന്നാല്‍ ഇപ്പോഴും വേദി ലഭിച്ചാല്‍ മിമിക്രി ചെയ്ത് കൈയടി വാങ്ങാമെന്ന ആത്മവിശ്വാസം ജയറാമിനെപ്പോലെ അപൂര്‍വ്വം ആളുകള്‍ക്കേ ഉള്ളൂ. അദ്ദേഹം അത് ഇപ്പോഴും തുടരുന്നുമുണ്ട്. നേരത്തെ പൊന്നിയിന്‍ സെല്‍വന്‍ ഓഡിയോ ലോഞ്ച് വേദിയിലെ ജയറാമിന്‍റെ മിമിക്രി വൈറല്‍ ആയിരുന്നു. പ്രഭുവും ജയം രവിയും അടക്കമുള്ള പൊന്നിയിന്‍ സെല്‍വന്‍ സഹതാരങ്ങളെയാണ് ജയറാം അന്ന് അവതരിപ്പിച്ചത്. ഇപ്പോഴിതാ പ്രഭുവിനെ ഒരിക്കല്‍ക്കൂടി അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ശിവ രാജ്‍കുമാര്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം ഗോസ്റ്റിന്‍റെ മുംബൈയിലെ പ്രമോഷണല്‍ പ്രസ് മീറ്റിലായിരുന്നു ജയറാമിന്‍റെ മിമിക്രി.

പരിപാടിക്ക് എത്തിയ ഒരു മാധ്യമപ്രവര്‍ത്തക തന്നെയാണ് മിമിക്രി ചെയ്യാമോ എന്ന് ജയറാമിനോട് ചോദിച്ചത്. പൊന്നിയിന്‍ സെല്‍വന്‍ വേദിയിലെ മിമിക്രി വൈറല്‍ ആയിരുന്ന കാര്യവും അവര്‍ സൂചിപ്പിച്ചു. തുടര്‍ന്നാണ് ജയറാം പ്രഭുവിനെ അവതരിപ്പിച്ചത്. ഇത് കേട്ട് പൊട്ടിച്ചിരിക്കുന്ന ശിവണ്ണയെയും വീഡിയോയില്‍ കാണാം. ഏതാനും വാചകങ്ങളില്‍ പ്രഭുവിനെ അവതരിപ്പിച്ച് ജയറാം മിമിക്രി അവസാനിപ്പിച്ചതും രസകരമായ കമന്‍റോടെ ആയിരുന്നു. ഇത് ഇപ്പോള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കുഴപ്പമാവുമെന്നും നാളെ ചെന്നൈയില്‍ പോവാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം ശിവണ്ണ നായകനാവുന്ന ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഗോസ്റ്റ്. എം ജി ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രം ഹെയ്സ്റ്റ് ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. തന്‍റെ ബീര്‍ബല്‍ ട്രിലജിയിലെ രണ്ടാമത്തെ ചിത്രമായി എം ജി ശ്രീനിവാസ് വിഭാവനം ചെയ്തിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് വാങ്ങിയിരിക്കുന്നത് ജയന്തിലാല്‍ ഗാഡയുടെ പെന്‍ മൂവീസ് ആണ്. കന്നഡയില്‍ നിന്നുള്ള ഒരു ചിത്രത്തിന്‍റെ റൈറ്റ്സ് പെന്‍ മൂവീസ് ആദ്യമായാണ് വാങ്ങുന്നത്. ശിവ രാജ്‍കുമാറിന്‍റെ താരമൂല്യത്തില്‍ ഉണ്ടായിരിക്കുന്ന വലിയ വളര്‍ച്ചയുടെ തെളിവായി ട്രേഡ് അനലിസ്റ്റുകളില്‍ പലരും ഇതിനെ വിലയിരുത്തിയിരുന്നു. ജയറാമാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ALSO READ : 'വിക്രം' റിലീസിന് മുന്‍പ് 'കൈതി' കാണാന്‍ പറഞ്ഞു; 'ലിയോ' കാണാനിരിക്കുന്ന പ്രേക്ഷകരോട് ലോകേഷിന് പറയാനുള്ളത്

Latest Videos
Follow Us:
Download App:
  • android
  • ios