ജയസൂര്യയുടെ ഒരു ടിക്ക് ടോക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുകയാണ്. ലോക്ക് ഡൗണ്‍ സമയത്ത് ലഭിച്ച ബില്ലിന്‍റെ കാര്യം പറയാന്‍ കെഎസ്ഇബി ഓഫീസിലേക്ക് വിളിക്കുന്ന 'മനോഹര്‍ ഫെര്‍ണാണ്ടസ്' എന്ന സാങ്കല്‍പ്പിക കഥാപാത്രമാണ് വീഡിയോയില്‍ ജയസൂര്യ. മുറിയിംഗ്ലീഷിലാണ് രസകരമായ സംസാരം.

ALSO READ: 'എന്തിനാ സഖാവെ ഞങ്ങളെ വിട്ടുപോയത്?' ഇ കെ നായനാരുടെ ഓര്‍മ്മയില്‍ സുരേഷ് ഗോപി

'ആര്‍ യു കെഎസ്ഇബി' എന്ന് ചോദിച്ച് തുടങ്ങുന്ന സംസാരത്തില്‍ മനോഹര്‍ ഫെര്‍ണാണ്ടസ് കെഎസ്ഇബിയുടെ 'പൂര്‍ണ്ണരൂപ'വും വിശദീകരിക്കുന്നുണ്ട്. 'കസ്റ്റമര്‍ സാലറി ഏണിംഗ് ദെന്‍ ബില്‍' എന്നാണ് കെഎസ്ഇബിയുടെ പൂര്‍ണ്ണരൂപമെന്നും കൊവിഡ് കാലത്ത് ജോലി ഇല്ലാത്തതിനാല്‍ വൈദ്യുതി ബില്‍ തനിക്ക് അടയ്ക്കാനാവില്ലെന്നും കഥാപാത്രം പറയുന്നു. മകന്‍ അദ്വൈതാണ് തന്‍റെ ടിക്ക് ടോക്ക് അക്കൗണ്ടിലൂടെ ഈ വീഡിയോ ആദ്യം പങ്കുവച്ചത്. പിന്നീട് ജയസൂര്യ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയും ഇതേ വീഡിയോ ഷെയര്‍ ചെയ്‍തു. മുപ്പതിനായിരത്തോളം ലൈക്കുകളും 2100ലേറെ ഷെയറുകളുമാണ് ഫേസ്ബുക്കില്‍ ഈ ടിക്ക് ടോക്ക് വീഡിയോയ്ക്ക് ലഭിച്ചത്.