അപ്രതീക്ഷിതമായി ബിഗ് ബോസിലെത്തിയ താരമാണ് ജസ്ല മാടശ്ശേരി. ബിഗ് ബോസിലൂടെയാണ് മലയാളികള്‍ ജസ്ലയെ അടുത്തറിഞ്ഞെതെന്നും പറയാം.ബിഗ് ബോസില്‍ പവനുമായി നടത്തിയ പ്രശ്‌നം ആളുകള്‍ ടിക് ടോക്കില്‍ ഏറ്റെടുത്തിരുന്നു. ബിഗ് ബോസ് വീട്ടില്‍നിന്നും പുറത്തിറങ്ങിയ ജസ്ല തന്റെ തന്നെ ശബ്ദം അനുകരിക്കാന്‍ ശ്രമിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 'ഏത് കളി ; എല്ലാവരും ചെയ്യുന്നത് കണ്ടപ്പോ, എനിക്കും ഒരു പൂതി, സെല്‍ഫ് ട്രോള്‍' എന്നു പറഞ്ഞാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകംതന്നെ വീഡിയോ രണ്ട് മില്ല്യണിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ബിഗ് ബോസിനുശേഷം ടിക് ടോക്കിൽ സജീവമാണ് ജസ്ല.

@jazlamadasseri7

ഏത് കളി.. :D എല്ലാരും ചെയ്യണ കണ്ടപ്പോ..എനക്കും ഒരു പൂതി.. Self troll

♬ original sound - devilshaiju

മതജീവിതം വിട്ട് മതരഹിത ജീവിതത്തിലേക്ക് എത്തിയ തന്റെ അനുഭവം പറഞ്ഞും മതത്തിലെയും സമൂഹത്തിലെയും പുരുഷാധിപത്യത്തെ എതിര്‍ത്തുമാണ് ജസ്ല സമീപകാലത്ത് ശ്രദ്ധ നേടിയത്. 'എസ്സെന്‍സ് ഗ്ലോബല്‍' പോലെയുള്ള യുക്തിവാദ വേദികളില്‍ ജസ്ല നടത്തിയ പ്രസംഗങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. തൊഴിലെടുക്കുന്ന സ്ത്രീകളെ മോശമായി പരാമര്‍ശിച്ച ഇസ്ലാമിക പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരിക്കെതിരെയും തന്നെ മോശമായി ചിത്രീകരിച്ചവർക്കെതിരെ ജസ്ല നടത്തിയ പ്രതികരണങ്ങള്‍ കയ്യടി നേടിയിരുന്നു.