ഈ ബന്ധം അധിക ദൂരം പോകും എന്ന് തോന്നുന്നില്ല, ഇത് പെട്ടന്ന് പിരിയും എന്നൊക്കെ പറഞ്ഞ് കൊണ്ട് കമന്റുകള്‍ വന്നിരുന്നുവെന്ന് ജിത്തു പറയുന്നു.

സീതാ കല്യാണത്തിൽ അജയ് എന്ന കഥാപാത്രത്തിലൂടെയാണ് ജിത്തു വേണുഗോപാൽ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആകുന്നത്. റൊമാന്റിക് ഹീറോയായി ആദ്യ സീരിയലിൽ എത്തിയ അജയ് ഇപ്പോൾ മൗനരാഗം പരമ്പരയിൽ അത്യാവശ്യം വില്ലൻ വേഷമാണ് കൈകാര്യം ചെയ്യുന്നത്. വിവാഹത്തട്ടിപ്പ് വീരൻ മനോഹർ എന്ന കഥാപാത്രത്തെ അതിഗംഭീരമായി തന്നെ ജിത്തു പരമ്പരയിൽ അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെ ആയിരുന്നു നടന്റെ വിവാഹം. സോഷ്യൽ മീഡിയയിൽ ജിത്തുവിന്റെ വിവാഹവും സേവ് ദ് ഡേറ്റ് വീഡിയോയും എല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ, വിവാഹ വീഡിയോ പങ്കുവെച്ച ശേഷമുള്ള നെഗറ്റീവ് കമന്റുകളെക്കുറിച്ച് പറയുകയാണ് താരം. 

കല്യാണ ദിവസം വരന്‍ വധുവിന് വാരികൊടുക്കുന്ന ഒരു ചടങ്ങുണ്ട് എന്ന് പറഞ്ഞ്, ക്യാമറമാന്‍ അത് ചെയ്യാനായി ആവശ്യപ്പെട്ടു. സിനിമയിലൊക്കെ കാണുന്നത് പോലെയല്ല യഥാര്‍ത്ഥ ജീവിതത്തിലെ കല്യാണം. ആ സമയം ഒക്കെ ആവുമ്പോഴേക്കും നമ്മള്‍ ഒരുപാട് ക്ഷീണിച്ചിട്ടുണ്ടാവും. വാരി കൊടുക്കൂ എന്ന് പറഞ്ഞപ്പോള്‍ ശരിയ്ക്ക് വായില്‍ വച്ച് കൊടുക്കാന്‍ പറ്റണം എന്നില്ല. അങ്ങനെ പറ്റാത്തത് കൊണ്ട് ചില വീഡിയോയ്ക്ക് താഴെ, ഈ ബന്ധം അധിക ദൂരം പോകും എന്ന് തോന്നുന്നില്ല, അവന്‍ അവള്‍ക്ക് ശരിക്കൊന്നും വാരി കൊടുക്കിന്നില്ല, ഇത് പെട്ടന്ന് പിരിയും എന്നൊക്കെ പറഞ്ഞ് കൊണ്ട് കമന്റുകള്‍ വന്നിരുന്നുവെന്ന് ജിത്തു പറയുന്നു. സ്വകാര്യ ചാനൽ നടത്തിയ അഭിമുഖത്തിലായിരുന്നു ജിത്തുവിന്റെ പ്രതികരണം.

മാട്രമോണിയിലൂടെ വന്ന ആലോചനയാണ് എന്ന് പറഞ്ഞാണ് കാവേരി വീട്ടില്‍ കാര്യം അവതരിപ്പിച്ചത്. സീരിയല്‍ നടന്‍ ജിത്തുവാണ് എന്ന് പറഞ്ഞപ്പോള്‍ ആദ്യം അവര്‍ വിശ്വസിച്ചില്ല. പിന്നീട് അമ്മ എന്നെ വിളിച്ചു. മകള്‍ക്ക് പെണ്ണ് ചോദിച്ച് വിളിച്ച അമ്മയും മരുമകനും കല്യാണത്തെ കുറിച്ചല്ല, ഭക്ഷണത്തെ കുറിച്ചാണ് പിന്നീട് സംസാരിച്ചത്. ആ സംസാരമാണ് ഓക്കെയായി കല്യാണത്തിലെത്തിയതെന്നും ജിത്തുവും കാവേരിയും പറയുന്നു.

'മാതംഗി' നൃത്ത വിദ്യാലയവുമായി നവ്യ നായർ