ന്യൂയോര്‍ക്ക്: ശരിക്കും തകര്‍ത്തു, പൊളിച്ചു എന്നൊക്കെ പ്രയോഗിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു പ്രയോഗം ഹോളിവുഡ് താരം ജെന്നിഫര്‍ അനിസ്റ്റണിന്‍റെ ഒരു സെല്‍ഫിയുടെ കാര്യത്തില്‍ സത്യമാണ്. സോഷ്യല്‍ മീഡിയയില്‍ യഥാര്‍ത്ഥ വൈറലായിരിക്കുകയാണ് ഈ ചിത്രം. കഴിഞ്ഞ ദിവസമാണ് ജെന്നിഫര്‍ അനിസ്റ്റണ്‍ തന്റെ ആദ്യ പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ലോകപ്രശസ്ത ടിവി സീരിസ് ആയ ഫ്രണ്ട്‌സിലെ സഹതാരങ്ങള്‍ ഒരുമിച്ചുള്ള സെല്‍ഫിയാണ് ജെന്നിഫര്‍ ആദ്യം അപ്ലോഡ് ചെയ്തത്. ഒരു മണിക്കൂറുകള്‍ കൊണ്ട് ജെന്നിഫര്‍ അനിസ്റ്റന്‍റെ ഫോട്ടോ ഒരു ദശലക്ഷം ലൈക്ക് കടന്നു.

ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ലൈക്കും വീഴുകയായിരുന്നു. കോര്‍ട്ടീനി കോക്‌സ്, ലിസ കഡ്രൗ, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി, ഡേവിഡ് ഷ്വിമ്മെര്‍ എന്നിവരോടൊപ്പമുള്ള സെല്‍ഫിയാണ് ജെന്നിഫര്‍ പങ്കുവെച്ചത്. അഞ്ച് മണിക്കൂര്‍ 45 മിനിറ്റിലാണ് പത്ത് ലക്ഷം ആരാധകരെ അവര്‍ നേടിയത്. ജെന്നിഫറിന്‍റെ സെല്‍ഫിക്ക് 48 മണിക്കൂറില്‍ ഒരുകോടി 31 ലക്ഷം ലൈക്‌സ് ലഭിച്ചു. നടിയുടെ ഇന്‍സ്റ്റഗ്രാം പേജിനെ പിന്തുടരുന്നവരുടെ എണ്ണം ഒരു കോടി പതിനൊന്ന് ലക്ഷവും പിന്നിട്ടു.

 
 
 
 
 
 
 
 
 
 
 
 
 

And now we’re Instagram FRIENDS too. HI INSTAGRAM 👋🏻

A post shared by Jennifer Aniston (@jenniferaniston) on Oct 15, 2019 at 6:03am PDT

'ഞങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഫ്രണ്ട്‌സ്' എന്നായിരുന്നു ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പ്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ലൈക്കിന്റെ പ്രവാഹമായിരുന്നു. ഏറ്റവും വേഗത്തില്‍ പത്ത് ലക്ഷം ഫോളോവേര്‍സിനെ സ്വന്തമാക്കുന്ന ആദ്യത്തെ താരമാണ് ജെന്നിഫര്‍ അനിസ്റ്റര്‍. പ്രിന്‍സ് ഹാരിയും ഭാര്യ മെഗാനുമായിരുന്നു ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. ഒരു കാലത്ത് ലോകമെങ്ങുമുള്ള പ്രക്ഷേകരെ ചിരിപ്പിച്ച കോമഡി റൊമാന്‍റിക്ക് സീരിസ് ആയിരുന്നു ഫ്രണ്ട്സ്.