വിവാഹമോചന വാർത്തകൾക്കിടെ ജെന്നിഫർ ലോപ്പസും ബെൻ അഫ്‌ലെക്കും കുട്ടികളുമായി ബ്രഞ്ചിന് എത്തി. റെസ്റ്റോറന്റിൽ ഒരേ കാറിലാണ് ഇരുവരും എത്തിയത്. ബ്രഞ്ച് സമയത്ത് ദമ്പതികൾ അടുത്തിടപഴകുന്നത് കണ്ടതായി റിപ്പോർട്ടുകൾ.

ഹോളിവുഡ്: ജെന്നിഫർ ലോപ്പസും ബെൻ അഫ്‌ലെക്കും തങ്ങളുടെ കുട്ടികളുമായി ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ എത്തിയത് ചര്‍ച്ചയാകുന്നു. ഇരുവരും വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ അനുരഞ്ജനം നടക്കുന്നു എന്ന സൂചനയാണ് പുതിയ സംഭവം എന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. 

ഗായിക വിവാഹമോചനത്തിന് അപേക്ഷിച്ചതിന് പിന്നാലെ സെപ്തംബര്‍ 14 ശനിയാഴ്ച, ജെന്നിഫർ ലോപ്പസും ബെൻ അഫ്‌ലെക്കും ആദ്യമായാണ് ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. വൈറലായ വീഡിയോകളിൽ, ജെന്നിഫറും ബെന്നും ബ്രഞ്ചിനായി ഇറങ്ങുന്നത് കാണാം. കുട്ടികൾക്കൊപ്പം ഒരേ കാറിലാണ് ഇവർ റെസ്റ്റോറന്‍റില്‍ എത്തിയത്.

പാപ്പരാസികൾ അവരുടെ ഫോട്ടോകളിൽ ക്ലിക്കുചെയ്യുന്നത് തടയാൻ ബെൻ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ബ്രഞ്ച് സമയത്ത് ദമ്പതികൾ അടുത്തിടപഴകുന്നത് കണ്ടതായി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ പറയുന്ന. “ബെന്നും ജെലോയും ഇപ്പോൾ ബെവർലി ഹിൽസ് ഹോട്ടലിലെ പോളോ ലോഞ്ചിൽ കൈകൾ പിടിച്ച് ചുംബിച്ചു. കുട്ടികൾ അവരോടൊപ്പമുണ്ടായിരുന്നു.ഇവര്‍ പ്രത്യേകം തീന്‍ മേശ ബുക്ക് ചെയ്തിരുന്നു ” റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രഞ്ച് സമയത്ത് ജെന്നിഫർ വിവാഹ മോതിരവും വിവാഹ മോതിരവും ധരിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ മാധ്യമങ്ങളിലെ വാര്‍ത്തയ്ക്ക് ആപ്പുറം വിവാഹ മോചനം സംബന്ധിച്ച് ദമ്പതികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.ജെന്നിഫർ ലോപ്പസിനും ബെൻ അഫ്‌ലെക്കിനും ഒപ്പം ബ്രഞ്ചിന് ബെന്നിൻ്റെ മക്കളായ സെറാഫിന, സാമുവൽ ജെന്നിഫർ ലോപ്പസിന്‍റെ കുട്ടികൾ എമ്മ, മാക്സ് എന്നിവരും ഉണ്ടായിരുന്നു. ബ്രഞ്ച് കഴിഞ്ഞ് ബെന്നിൻ്റെ മുൻ ഭാര്യ ജെന്നിഫർ ഗാർണർ കുട്ടികളെ കൊണ്ടുപോയി എന്നും വിവരമുണ്ട്. 

Scroll to load tweet…

ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും 2022 ഏപ്രിലിൽ തങ്ങളുടെ വിവാഹനിശ്ചയം നടത്തി. ജൂലൈയിൽ ഇവര്‍ വിവാഹിതരായി. തെക്കുകിഴക്കൻ യുഎസിലെ ജോർജിയയിലെ ജെന്നിഫറിന്‍റെ 87 ഏക്കർ എസ്റ്റേറ്റിൽ നടന്ന ആഡംബര ചടങ്ങിലായിരുന്നു വിവാഹം അന്ന് മൂന്ന് ദിവസം നീണ്ടു നിന്ന വിവാഹ ചടങ്ങുകളില്‍ പ്രമുഖ ഹോളിവുഡ് തരങ്ങള്‍ പങ്കെടുത്തിരുന്നു.

ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും വേര്‍പിരിയുന്നു: ഡൈവോഴ്സ് ഫയല്‍ ചെയ്തു

'ഹൃദയം തകര്‍ന്നുപോയി': 800 കോടിക്ക് പുതിയ വില്ലന്‍, കൈയ്യിലിരിപ്പു കൊണ്ട് പുറത്തായ പഴയ വില്ലന് പറയുന്നു !