പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ ജൂവല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.  

കൊച്ചി: പിറന്നാള്‍ ആഘോഷം ഗംഭീരമാക്കി നടിയും, അവതാരകയുമായ ജൂവല്‍ മേരി. തന്‍റെ 33 പിറന്നാളാണ് സുഹൃത്തുക്കള്‍ക്കൊപ്പം ജൂവല്‍ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ ജൂവല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 

33ന്‍റെ മാജിക് ആരംഭിക്കുന്നു. എന്റെ പ്രിയപ്പെട്ടവരെ. ഞങ്ങള്‍ ഒന്നിച്ചുള്ള കോളേജ് ദിനങ്ങള്‍ മനോഹരമായിരുന്നു. 2008 മുതൽ നിങ്ങൾ എനിക്കും ക്രിസ്റ്റിൻ മേരി അലക്സിനും വേണ്ടി ട്രഷര്‍ ഹണ്ട് പാർട്ടികൾ ഒരുക്കിയ ആ ദിവസങ്ങൾ പോലെയാണ് ഇതും. നിങ്ങളിൽ എത്രപേർക്ക് ഇതുപോലുള്ള മഹത്തായ സൗഹൃദങ്ങൾ സ്വപ്നം കാണാൻ കഴിയും - എന്നാണ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ജൂവല്‍ മേരി ചോദിക്കുന്നത്. 

ടെലിവിഷൻ ആങ്കര്‍ എന്ന നിലയില്‍ ശ്രദ്ധേയായ താരമാണ് ജുവൽ. 2015 -ൽ മമ്മൂട്ടിയുടെ നായികയായി പത്തേമാരിയിലൂടെ സിനിമ രംഗത്ത് എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ നിർമ്മിച്ച 'ടോപ് ​ഗിയർ' അന്താരാഷ്ട്ര ഡോക്യുമെന്‍ററി മേളയിൽ

നെപ്പോളിയനായി ഓസ്കാര്‍ ജേതാവ് ജോക്വിൻ ഫീനിക്സ്; വമ്പന്‍ ട്രെയിലര്‍ എത്തി

Asianet News Live ​​​​​​​