കഴിഞ്ഞ ദിവസം ജിഷിന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം റീലാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഷൂട്ടിംഗ് ഇടവേളകൾ ആനന്ദകരമാക്കാം എന്ന ക്യാപ്ഷനോടെയാണ് ജിഷിൻ വീഡിയോ പങ്കുവച്ചത്.

മിനിസ്‌ക്രീനിലേയും സോഷ്യല്‍ മീഡിയയിലേയും സജീവ താരങ്ങളായ ജിഷിന്‍ മോഹനും വരദയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് നിരന്തരം സംവദിക്കുന്ന ചുരുക്കം മിനിസ്‌ക്രീന്‍ താരങ്ങളിലൊരാളായ ജിഷിന്റെ നര്‍മ്മം ചാലിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളുമൊക്കെ മിക്കപ്പോഴും വൈറലാകാറുണ്ട്. മനോഹരമായ ജിഷിന്റെ പോസ്റ്റുകളോട് കൗതുകത്തോടെയാണ് ആരാധകരും പ്രതികരിക്കാറുള്ളത്.

കഴിഞ്ഞദിവസം ജിഷിന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം റീല്‍ (ടിക് ടോക് പോലുള്ള ഒന്ന്) ആണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. 'ഷൂട്ടിനിടയിലുള്ള ഇടവേളകള്‍ ആനന്ദകരമാക്കാം. വര്‍ണ്ണപ്പകിട്ട് സീരിയല്‍ ലൊക്കേഷനില്‍ അനുശ്രീയ്‌ക്കൊപ്പം' എന്നുപറഞ്ഞാണ് ജിഷിന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'തീരം തേടും ഓളം പ്രേമഗീതങ്ങള്‍ തന്നു' എന്ന വികള്‍ക്ക് ചുണ്ടനക്കിയാണ് അനുശ്രീയും ജിഷിനും വീഡിയോയിലുള്ളത്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona