ചിത്രത്തില്‍ ഉള്‍പ്പെടുത്താതെ എഡിറ്റിംഗ് ടേബിളില്‍ ഉപേക്ഷിക്കപ്പെട്ട ഒരു രംഗം പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് ചിത്രത്തില്‍ ബിന്‍സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച, ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായ ഉണ്ണിമായ

'ദൃശ്യം 2'നു ശേഷം ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ, മലയാളത്തില്‍ നിന്നുള്ള ഡയറക്റ്റ് ഒടിടി റിലീസ് ആണ് 'ജോജി'. ദിലീഷ്-ഫഹദ്-ശ്യാം പുഷ്‍കരന്‍ ടീം വീണ്ടും ഒന്നിച്ച ചിത്രത്തിന് അക്കാരണത്താല്‍ തന്നെ വലിയ പ്രീ-റിലീസ് ഹൈപ്പ് കിട്ടിയിരുന്നു. ഏപ്രില്‍ ഏഴിനായിരുന്നു ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോഴിതാ ചിത്രത്തില്‍ ഉള്‍പ്പെടുത്താതെ എഡിറ്റിംഗ് ടേബിളില്‍ ഉപേക്ഷിക്കപ്പെട്ട ഒരു രംഗം പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് ചിത്രത്തില്‍ ബിന്‍സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച, ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായ ഉണ്ണിമായ പ്രസാദ്.

ചിത്രത്തില്‍ പി എന്‍ സണ്ണി അവതരിപ്പിച്ച പനച്ചേല്‍ കുട്ടപ്പന്‍ പുറത്തെവിടെയോ പോയിട്ട് വീട്ടില്‍ വന്നുകയറുമ്പോള്‍ ടിവി കണ്ടിരിക്കുകയായിരുന്ന മരുമകള്‍ ബിന്‍സി ടിവി ഓഫ് ചെയ്‍ത് വേഗം ഉള്ളിലെ മുറിയിലേക്ക് പോകുന്നതാണ് ഈ രംഗം. ഫഹദ്, ബാബുരാജ്, ഷമ്മി തിലകന്‍ തുടങ്ങിയവര്‍ക്കൊപ്പം പി എന്‍ സണ്ണിയുടെയും ഉണ്ണിമായയുടെയും ചിത്രത്തിലെ പ്രകടനവും പ്രേക്ഷകപ്രീതി നേടിയിരുന്നു. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‍കരനും ഫഹദും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണവും, കൊവിഡ് പ്രതിസന്ധി നേരിട്ട സമയത്ത് ഡയറക്റ്റ് ഒടിടി റിലീസിനുവേണ്ടി എന്ന നിലയ്ക്കാണ് ഇവര്‍ ജോജി പ്ലാന്‍ ചെയ്‍തതുതന്നെ. 

View post on Instagram