പതിവ് കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാകും താരം ചിത്രത്തിൽ എത്തുക എന്നതിന് സൂചനയാണ് ലൊക്കേഷൻ ചിത്രങ്ങൾ.
ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍.കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പീസ്. സക്കറിയയുടെ ഒരു ഹലാൽ ലൗ സ്റ്റോറിക്ക് ശേഷം ജോജു അഭിനയിക്കുന്ന ചിത്രമാണിത്. നവംബർ 16ന് തൊടുപുഴയില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഇപ്പോഴിതാ ലൊക്കേഷനിൽ നിന്നുള്ള ജോജുവിന്റെ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ചർച്ചാ വിഷയം.
ബൈക്ക് സ്റ്റണ്ട് ചെയ്യുന്ന ചിത്രമാണ് ജോജു പങ്കുവച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പിൽ ജോജുവിനെ കണ്ടതിന്റെ അമ്പരപ്പിലാണ് പ്രേക്ഷകർ. ഇതിന് പുറമേ മറ്റൊരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. പതിവ് കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാകും താരം ചിത്രത്തിൽ എത്തുക എന്നതിന് സൂചനയാണ് ലൊക്കേഷൻ ചിത്രങ്ങൾ.
സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന പീസിന്റെ കഥ, തിരക്കഥ, സംഭാഷണവും നിർവഹിക്കുന്നത് സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ - ഷമീര്‍ ഗിബ്രന്‍, എഡിറ്റര്‍ - നൗഫല്‍ അബ്ദുള്ള, ആര്‍ട്ട് - ശ്രീജിത്ത് ഓടക്കാലി, സംഗീതം - ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍ - ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - സക്കീര്‍ ഹുസൈന്‍, ഫഹദ്, കോസ്റ്റ്യൂം ഡിസൈനിങ് - ജിഷാദ്, മേക്കപ്പ് - ഷാജി പുല്‍പ്പള്ളി, സ്റ്റില്‍സ് - ജിതിന്‍ മധു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - കെ.ജെ വിനയന്‍, മുഹമ്മദ് റിയാസ്.
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ട്' എന്ന സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്ന ജോജുവിന്റെ മറ്റൊരു ചിത്രം. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും നിമിഷ സജയനുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
