Asianet News MalayalamAsianet News Malayalam

'അവനൊരു സ്ത്രീലമ്പടൻ' : രണ്‍ബീറിനെ അന്ന് വിളിച്ചത് ഇപ്പോഴും ശരിയാണെന്ന് കങ്കണ

രൺബീർ കപൂറിനെ പാവാട കണ്ടാൽ പിറകേ പോകുന്നവൻ എന്ന് വിളിച്ചതിൽ ഒരു ഖേദവും ഇല്ലെന്ന് നടി കങ്കണ റണൗട്ട്. 

Kangana Ranaut defends calling Ranbir Kapoor 'serial skirt chaser' vvk
Author
First Published Aug 31, 2024, 5:45 PM IST | Last Updated Aug 31, 2024, 5:50 PM IST

ദില്ലി: നടൻ രൺബീർ കപൂറിനെ  സ്ത്രീലമ്പടൻ എന്ന് വിളിച്ചതില്‍ ഒരു ഖേദവും ഇല്ലെന്ന് നടിയും ബിജെപി എംപിയുമാ കങ്കണ റണൗട്ട്. ഇന്ത്യ ടിവിയിലെ ആപ് കി അദാലത്തിന്‍റെ ഒരു എപ്പിസോഡ് പ്രൊമോയിലാണ് രൺബീർ അടക്കം ബോളിവുഡ് താരങ്ങളെ പരിഹസിച്ചെന്ന ആരോപണത്തിന്  പ്രതികരിച്ചത്.

2020ൽ, കങ്കണ ഒരു ട്വീറ്റിലൂടെ രൺബീറിനെയും നടി ദീപിക പദുക്കോണിനെയും കടന്നാക്രമിച്ചിരുന്നു. കങ്കണ രണ്‍ബീറിനെ 'സ്കേര്‍ട്ട് ചെയ്സര്‍' എന്ന് വിളിക്കുകയും ദീപികയെ 'സ്വയം പ്രഖ്യാപിത മാനസികരോഗി' എന്ന് മുദ്രകുത്തുകയും ചെയ്തിരുന്നു.

"രൺബീർ കപൂർ ഒരു സീരിയൽ സ്ത്രീലമ്പടനാണ് ( സ്കെര്‍ട്ട് ചെയ്സര്‍), പക്ഷേ അവനെ ബലാത്സംഗം ചെയ്യുന്നവന്‍ എന്ന് വിളിക്കാൻ ആരും ധൈര്യപ്പെടുന്നില്ല. ദീപിക സ്വയം പ്രഖ്യാപിത മാനസിക രോഗമുള്ള രോഗിയാണ്, പക്ഷേ ആരും അവളെ സൈക്കോ എന്നോ മന്ത്രവാദിനിയെന്നോ വിളിക്കുന്നില്ല... ഈ പേര് ചിലരെ ചെറിയ പട്ടണത്തില്‍ നിന്നും സ്വന്തം നിലയ്ക്ക് രക്ഷപ്പെട്ട് വന്നവരെ മാത്രമാണ് വിളിക്കുന്നത്" എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. 

ഈ ട്വീറ്റില്‍ ഖേദമുണ്ടോ എന്നാണ് ആപ് കി അദാലത്തില്‍ കങ്കണയോട് ചോദ്യം വന്നത്. എന്നാല്‍ അവന്‍ സ്വാമി വിവേകാനന്ദന്‍ ഒന്നും അല്ലല്ലോ എന്ന് പറഞ്ഞ് ചിരിച്ച് തള്ളുകയാണ് ഈ ചോദ്യത്തെ കങ്കണ. 

2020 ജൂണിൽ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെ ആലിയ ഭട്ട്, സോനം കപൂർ, അനന്യ പാണ്ഡേ തുടങ്ങിയ താര കുടുംബത്തില്‍ നിന്നുള്ളവര്‍ക്കെതിരെ കങ്കണ വിമർശനം ഉയര്‍ത്തിയിരുന്നു. ഒരു പഴയ അഭിമുഖത്തിൽ, അവൾ തപ്‌സി പന്നുവിനെയും സ്വര ഭാസ്‌കറിനെയും അധിക്ഷേപിച്ചത് വിവാദമായിരുന്നു. എമര്‍ജന്‍സി എന്ന ചിത്രമാണ് കങ്കണയുടെതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. 

'കിഷ്കിന്ധാ കാണ്ഡം'ത്തിലെ സുധീര്‍: നിഷാൻ വീണ്ടും മലയാളത്തിലേക്ക്

'എമര്‍ജന്‍സി' പടത്തിന് വന്‍ പണി: രാജ്യത്തെ നിലവിലെ അവസ്ഥയില്‍ ഖേദമുണ്ടെന്ന് കങ്കണ

Latest Videos
Follow Us:
Download App:
  • android
  • ios