Asianet News MalayalamAsianet News Malayalam

'രാവണ ദഹനത്തിന്' വന്ന് അമ്പെയ്യാന്‍ പരാജയപ്പെട്ട് കങ്കണ; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ - വീഡിയോ

ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ, കങ്കണയെ കയ്യിൽ വില്ലുമായി നില്‍ക്കുന്നതും. കങ്കണ അമ്പ് എയ്യുവാന്‍ ശ്രമിക്കുന്നത് കാണാം. 

Kangana Ranaut Fails To Shoot the Arrow at Ravan Effigy at Lav Kush Ramleela Trolled vvk
Author
First Published Oct 25, 2023, 12:54 PM IST

ദില്ലി: ന്യൂദില്ലിയിലെ ലവ് കുശ് രാംലീലയിൽ രാവൺ ദഹൻ ചടങ്ങിനിടെ അമ്പെയ്യുന്നതില്‍ പരാജയപ്പെട്ട നടി കങ്കണയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. നവരാത്രിയോട് അനുബന്ധിച്ച് നടത്തുന്ന ഈ ചടങ്ങില്‍  രാവൺ ദഹൻ നിര്‍വഹിക്കുന്ന ആദ്യ വനിതയായിരുന്നു കങ്കണ. 

എന്നാല്‍ രാവണ ദഹനത്തിന്  അമ്പെയ്യുന്നതില്‍ ബോളിവുഡ് താരം പരാജയപ്പെട്ടു. ദില്ലിയിലെ ദസറയുടെ പ്രധാന ചടങ്ങായ രാവൺ ദഹൻ ചടങ്ങിലേക്കാണ് നടിയെ ക്ഷണിച്ചത്. സഹോദരി രംഗോലി ചന്ദേലിനൊപ്പമാണ് കങ്കണ വേദിയിലെത്തിയത്. ചടങ്ങിനായി കങ്കണ പരമ്പരാഗത രീതിയിലുള്ള സാരി ഉടുത്താണ് എത്തിയത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേനയും ഈ ചടങ്ങിന് എത്തിയിരുന്നു.

ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ, കങ്കണയെ കയ്യിൽ വില്ലുമായി നില്‍ക്കുന്നതും. കങ്കണ അമ്പ് എയ്യുവാന്‍ ശ്രമിക്കുന്നത് കാണാം. അമ്പ് എയ്‌ക്കാൻ കങ്കണ മൂന്ന് തവണ ശ്രമിച്ചെങ്കിലും മൂന്ന് തവണയും പരാജയപ്പെടുന്നതായി വീഡിയോയില്‍ കാണാം. തുടര്‍ന്ന് ലവ് കുശ് രാംലീല കമ്മറ്റിയിലെ ഒരു അംഗം അമ്പ് എയ്യുകയായിരുന്നു. തുടര്‍ന്ന് അമ്പ് അയക്കാന്‍ പരാജയപ്പെട്ട കങ്കണ ജയ് ശ്രീറാം എന്ന് വിളിക്കുന്നത് കാണാം. 

അതേ സമയം സോഷ്യല്‍ മീഡിയ പല രീതിയിലാണ് പ്രതികരിക്കുന്നത്. സിനിമയില്‍ വലിയ ആക്ഷനുകള്‍ ചെയ്യുന്ന കങ്കണയ്ക്ക് നിസാരമായ ഒരു അമ്പ് എയ്യാന്‍ സാധിക്കാത്തത് ഞെട്ടിച്ചുവെന്നാണ് ഒരു സോഷ്യല്‍ മീഡിയ കമന്‍റ്. സിനിമ താരങ്ങള്‍ സിനിമയില്‍ പല അത്ഭുതം കാണിക്കുമെങ്കിലും യാഥാര്‍ത്ഥ ജീവിതത്തില്‍ നിസാര കാര്യം പോലും ചെയ്യാന്‍ കഴിയാത്തവരാണ് എന്നാണ് മറ്റൊരു കമന്‍റ്.

അതേ സമയം ഈ ചടങ്ങില്‍ പങ്കെടുക്കാനുള്ള കങ്കണയുടെ തീരുമാനത്തെ പ്രശംസിക്കുന്നവരുമുണ്ട്. കേന്ദ്രം വനിത സംവരണ ബില്ല് പാസാക്കിയതിന്‍റെ ആദരവായാണ് ഇത്തവണ ന്യൂദില്ലിയിലെ ലവ് കുശ് രാംലീലയിൽ രാവൺ ദഹൻ നിര്‍വഹിക്കാന്‍ ഒരു വനിതയെ ക്ഷണിച്ചത് എന്നാണ്  സംഘാടകര്‍ പറയുന്നത്.

വരുന്നത് വിപ്ലവ ഗാനമോ?: അരിവാള്‍ ചുറ്റികയ്ക്കും,ലെനിനും ഒപ്പം ധനുഷ്,ക്യാപ്റ്റന്‍ മില്ലര്‍ അപ്ഡേറ്റ്

'അഭിനയം പോലെ തന്നെ സംവിധാനവും ആസ്വദിച്ചാണ് ചെയ്യുന്നത്'; ആദ്യമായി സംവിധായകനാകുന്ന ത്രില്ലിൽ ജോജു

Follow Us:
Download App:
  • android
  • ios