ആമസോൺ പ്രൈം വീഡിയോ പുതിയ റിയാലിറ്റി ഷോയായ ദി ട്രെയ്‌റ്റേഴ്‌സിന്റെ ട്രെയിലർ പുറത്തിറക്കി. 20 മത്സരാർത്ഥികളും 3 ട്രെയ്‌റ്റര്‍മാരും അടങ്ങുന്ന ഷോ രാജസ്ഥാനിലെ ഒരു ആഡംബര പാലസിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

മുംബൈ: വെള്ളിയാഴ്ച മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ ആമസോൺ പ്രൈം വീഡിയോ തങ്ങളുടെ പുതിയ റിയാലിറ്റി ഷോയായ ദി ട്രെയ്‌റ്റേഴ്‌സിന്റെ ട്രെയിലർ പുറത്തിറക്കി.

ബിഗ് ബോസ്, റോഡീസ് പോലുള്ള ഷോകളെക്കാള്‍ കൂടുതല്‍ കടുത്ത കണ്ടന്‍റാണ് ഈ റിയാലിറ്റി ഷോയില്‍ ഉണ്ടാക്കുക എന്നാണ് കരുതപ്പെടുന്നത്. 20 മത്സരാർത്ഥികളും 3 ട്രെയ്‌റ്റര്‍മാരും സംഘത്തിലുണ്ടാകും. ഒരു ലളിതമായ നിയമവും ഉണ്ട്: ആരെയും വിശ്വസിക്കരുത്. നിങ്ങൾക്ക് പുഞ്ചിരിക്കാനും കെട്ടിപ്പിടിക്കാനും സുഹൃത്തുക്കളെ ഉണ്ടാക്കാനും കഴിയും. എന്നാൽ നിങ്ങൾ ചിപ്പോള്‍ നിങ്ങളുടെ ശത്രുവിനെയായിരിക്കും കെട്ടിപ്പിടിച്ചിരിക്കുക 

ഈ ഷോ ഇതിനകം 30-ലധികം രാജ്യങ്ങളിൽ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ, ഇത് ആദ്യമായി ഇന്ത്യൻ സ്‌ക്രീനില്‍ ഈ ഷോ എത്തുകയാണ്. ഇതിന്‍റെ ഫോര്‍മാറ്റ് തദ്ദേശീയമല്ലെങ്കിലും രാജസ്ഥാനിലെ ഒരു ആഡംബര പാലസിന്‍റെ പാശ്ചത്തലത്തില്‍ പൂര്‍ണ്ണമായും ഇന്ത്യന്‍ രീതിയിലാണ് ആമസോണ്‍ ഈ ഷോ അവതരിപ്പിക്കുന്നത്. 

സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സര്‍, ടിവി താരങ്ങൾ, ഫാഷനിസ്റ്റുകൾ, കൊമേഡിയന്മാർ, പോക്കർ ചാമ്പ്യൻ എന്നിങ്ങനെ വിവിധ വ്യക്തിത്വങ്ങള്‍ ഈ ഷോയുടെ ഭാഗമാകുന്നു. കരണ്‍ ജോഹറാണ് ഷോയുടെ ഹോസ്റ്റായി എത്തുന്നത്. പതിവ് കരണ്‍ ജോഹര്‍ അവതരണമല്ല ഈ റിയാലിറ്റി ഷോയ്ക്ക് കരണ്‍ പിന്തുടരുന്നത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. 

YouTube video player

ദി ട്രേറ്റേഴ്‌സിന്റെ ആദ്യ എപ്പിസോഡ് ജൂൺ 12 ന് സ്ട്രീമറിൽ എത്തും, പുതിയ എപ്പിസോഡുകൾ എല്ലാ വ്യാഴാഴ്ചയും രാത്രി 8 മണിക്ക് പുറത്തിറങ്ങും.