ഇത്തരത്തില്‍ കരണ്‍ ഒരിക്കല്‍ നടത്തിയ തുറന്നു പറച്ചിലാണ് നെപ്യൂട്ടിസം വീണ്ടും ചര്‍ച്ചയാകുന്ന അവസ്ഥയില്‍ വീണ്ടും വൈറലാകുന്നത്. 

മുംബൈ: നടി പ്രിയങ്ക ചോപ്ര ഹോളിവുഡിലെ ഒരു പോഡ്കാസ്റ്റില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വാര്‍ത്തയായിരുന്നു. ഹോളിവുഡിലേക്ക് ചേക്കേറിയത് ഇന്ത്യന്‍ സിനിമ രംഗത്ത് ചിലര്‍ അവഗണിക്കാന്‍ ശ്രമിച്ചതിനാലാണ് എന്ന് പ്രിയങ്ക തുറന്നു പറഞ്ഞു. പലതും ബോളിവുഡില്‍ വലിയ ചര്‍ച്ചയായ നെപ്യൂട്ടിസത്തെ വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവരുന്നതായിരുന്നു.

അതേ സമയം പ്രിയങ്ക ആരുടെയും പേര് പറഞ്ഞില്ലെങ്കിലും കരണ്‍ ജോഹറാണ് പ്രിയങ്കയുടെ തുറന്നുപറച്ചിലിലെ വില്ലന്‍ എന്നാണ് ഗോസിപ്പ്. എന്നാല്‍ ഈ പോഡ്കാസ്റ്റിന് ശേഷവും മുംബൈയില്‍ അംബാനി കള്‍ച്ചറല്‍ സെന്‍റര്‍ ഉദ്ഘാടനത്തില്‍ കരണും, പ്രിയങ്കയും ഒന്നിച്ച് കാണുകയും ചെയ്തു. എന്നാല്‍ കരണ്‍ പലപ്പോഴും പല നടിമാരുടെയും കരിയറില്‍ ഇടപെട്ടിരുന്നു എന്നത് ബോളിവുഡിലെ ഒരു വലിയ അഭ്യൂഹമാണ്.

ഇത്തരത്തില്‍ കരണ്‍ ഒരിക്കല്‍ നടത്തിയ തുറന്നു പറച്ചിലാണ് നെപ്യൂട്ടിസം വീണ്ടും ചര്‍ച്ചയാകുന്ന അവസ്ഥയില്‍ വീണ്ടും വൈറലാകുന്നത്. 2016 മുംബൈ ഫിലിം ഫെസ്റ്റിവലില്‍ അനുഷ്ക ശര്‍മ്മയുമായുള്ള മുഖാമുഖം പരിപാടിയില്‍ അനുഷ്കയുടെ കരിയര്‍ താന്‍ ഒരിക്കല്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് കരണ്‍ പറഞ്ഞത്. അനുഷ്ക വളരെ ചിരിച്ച് ഒരു തമാശ പോലെയാണ് ഇതിനെ എടുത്തത്. 

തനിക്ക് അനുഷ്‌കയുടെ കരിയര്‍ ഇല്ലാതാക്കണമെന്ന് ഉണ്ടായിരുന്നു. ആദിത്യ ചോപ്രയാണ് അനുഷ്‌കയുടെ ചിത്രം കാണിച്ചു തന്നത്. നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ? ഇവരെയാണോ നായികയാക്കുന്നതെന്ന് ചോദിച്ചു. മറ്റൊരു നടിയായിരുന്നു എന്‍റെ മനസില്‍. അനുഷ്‌കയുടെ കരിയര്‍ തകര്‍ക്കുന്നതിന് താന്‍ അണിയറയില്‍ നിന്ന് പ്രവര്‍ത്തിച്ചു. രബ്‌നേ ബനാ ദി ജോടി എന്ന സിനിമ മനസ്സില്ലാ മനസോടെയാണ് കണ്ട് തീര്‍ത്തത്.എന്നാല്‍ ബാന്റ് ബജാ ഭാരത് കണ്ടതിന് ശേഷം താന്‍ അനുഷ്‌കയെ വിളിച്ച് അഭിനന്ദിക്കുകയും മാപ്പ് പറയുകയും ചെയ്തു. താന്‍ വിചാരിച്ച പോലെ നടന്നിരുന്നെങ്കില്‍ അനുഷ്കയുടെ കരിയര്‍ അവസാനിക്കുമായിരുന്നുവെന്ന് കരണ്‍ പറഞ്ഞു.

എന്നാല്‍ സംഭവം തമാശയല്ലെന്നാണ് ഈ വീഡിയോ ഇപ്പോള്‍ വൈറലാക്കുന്ന ഒരു വിഭാഗം പറയുന്നത്. ബോളിവുഡിന്‍റെ വന്‍ വിമര്‍ശകമായ കങ്കണ ഒരു സമയത്ത് കരണിന്‍റെ ഷോയില്‍ വന്ന് നിങ്ങള്‍ നെപ്യൂട്ടിസത്തിന്‍റെ ഗോഡ് ഫാദറാണ് എന്ന് വിളിച്ചിരുന്നു. അത്തരത്തില്‍ ഇപ്പോള്‍ അനുഷ്ക ഒരു മികച്ച താരമായി കഴിവ് തെളിയിച്ചതിനാല്‍ രക്ഷപ്പെട്ടു. അല്ലാതെ എത്രപേരുടെ കരിയര്‍ കരണ്‍ തകര്‍ത്തു കാണും എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. 

എന്നാല്‍ തനിക്കെതിരെ ഉയരുന്ന സോഷ്യല്‍ മീഡിയ പ്രതികരണങ്ങളോട് എന്ന രീതിയില്‍ കരണ്‍ ജോഹര്‍ ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇട്ടിട്ടുണ്ട്. എന്നെ കുറ്റപ്പെടുത്തൂ, പക്ഷെ ഞാൻ കുമ്പിട്ടിരിക്കില്ല. നുണക സംസാരിക്കുന്നവരുടെ കൂട്ടത്തിലല്ല ഞാന്‍. നിങ്ങൾ കാണിക്കുന്നത്ര തരംതാഴ്ന്നാലും ആ കുഴിയില്‍ ഞാന്‍ വീഴില്ല. എന്‍റെ കർമ്മമാണ് എന്‍റെ വിജയം - എന്നാണ് ഇതില്‍ പറയുന്നത്. 

അജയ് ദേവ്‍ഗണ്‍ ചിത്രത്തില്‍ അമലാ പോള്‍ നായിക, ഗാനം പുറത്ത്

'സൂപ്പർസ്റ്റാറുകൾ അനീതിക്കെതിരെ കമ എന്ന് മിണ്ടില്ല, ആർജ്ജവമുള്ള ഞാനാണ് സൂപ്പർസ്റ്റാർ'; ജോയ് മാത്യു