പരേതനായ തന്‍റെ പിതാവ് യാഷ് ജോഹർ തുടര്‍ച്ചയായ പരാജയങ്ങള്‍ സംഭവിച്ച കാലത്ത് വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് കരണ്‍ അനുസ്മരിച്ചു. 

മുംബൈ: സംവിധായകൻ നിർമ്മാതാവ് അവതാരകന്‍ ഇങ്ങനെ ബോളിവുഡിലെ ബഹുമുഖ പ്രതിഭയാണ് കരൺ ജോഹർ. സാക്കിർ ഖാന്‍റെ പുതിയ ഷോയായ അപ്ക അപ്ന സാക്കിറിന്‍റെ ആദ്യ എപ്പിസോഡില്‍ ഇദ്ദേഹം അടുത്തിടെ അതിഥിയായി എത്തി. തന്‍റെ പിതാവിനെക്കുറിച്ച് ഈ ഷോയില്‍ കരണ്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചയാകുകയാണ്. 

പരേതനായ തന്‍റെ പിതാവ് യാഷ് ജോഹർ തുടര്‍ച്ചയായ പരാജയങ്ങള്‍ സംഭവിച്ച കാലത്ത് വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് കരണ്‍ അനുസ്മരിച്ചു. യാഷ് ജോഹർ നിർമ്മിച്ച കുറച്ച് ചിത്രങ്ങൾ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോൾ. സിനിമ രംഗത്തെ ആരും തന്നെ സഹായിക്കാന്‍ വന്നില്ലെന്ന് പിതാവ് പറഞ്ഞതായി കരണ്‍ പറഞ്ഞു. ധർമ്മ പ്രൊഡക്ഷൻസ് ഇപ്പോള്‍ അതിന്‍റെ സുവര്‍ണ്ണ കാലത്തിലൂടെ കടന്ന് പോകുമ്പോള്‍ പിതാവ് ഒപ്പമില്ലാത്തതില്‍ തനിക്ക് വിഷമം ഉണ്ടെന്നും കരണ്‍ പറഞ്ഞു. 

"എന്‍റെ എല്ലാ ചിത്രങ്ങളും ഗംഭീര വിജയം ആകും എന്ന് കരുതുന്നില്ല. എന്നാല്‍ അവ വലിയ പരാജയമായാല്‍ ഞാന്‍ തെരുവിലാകും എന്ന് എനിക്കറിയാം. കാരണം ഞാന്‍ ഒരു നിര്‍മ്മാതാവിന്‍റെ മകനാണ്. 30 കൊല്ലം പ്രൊഡക്ഷന്‍ മാനേജറായി പ്രവര്‍ത്തിച്ച ശേഷമാണ് എന്‍റെ പിതാവ് ആദ്യ ചിത്രം നിര്‍മ്മിച്ചത്. ദോസ്താന എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം വലിയ തുക കടം എടുത്തു. എന്നാല്‍ ആ പടം വിജയിച്ചു. പക്ഷെ പിന്നീട് വന്ന പല പടങ്ങളും പരാജയമായി. 

സിനിമകൾ നന്നായി പോകുന്നില്ല എന്ന് കാണുമ്പോള്‍ സിനിമ ലോകം വ്യത്യസ്തമായാണ് പ്രതികരിക്കുക. ഞങ്ങളെ പ്രീമിയറുകളിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും വളരെ നിലവാരമില്ലാത്ത സീറ്റുകളാണ് നൽകിയത്. അച്ഛൻ പോകില്ല, പക്ഷേ എന്നോട് പോകാൻ ആവശ്യപ്പെടും. തന്നെ ക്ഷണിച്ച് അപമാനിക്കുകയാണോ എന്ന വേദന അദ്ദേഹത്തിന്‍റെ കണ്ണില്‍ ഞാന്‍ കണ്ടു. പരാജയം ഒരു കയ്പ്പേറിയ ഗുളികയാണ് അത് കഴിച്ചെ പറ്റൂ” - കരണ്‍ ജോഹര്‍ പറഞ്ഞു. 

ധർമ്മ പ്രൊഡക്ഷൻസിനെ കൂടുതൽ ഉയരങ്ങളിലെത്തിച്ചപ്പോൾ തന്‍റെ പിതാവ് അടുത്തില്ലാതിരുന്നതിൽ താൻ എപ്പോഴും ഖേദിക്കുന്നതെങ്ങനെയെന്ന് കരൺ ജോഹർ പങ്കുവെച്ചു. കരണ്‍ ജോഹര്‍ നിര്‍മ്മിച്ച കിൽ, ബാഡ് ന്യൂസ് എന്നിവ വാണിജ്യപരമായി അടുത്തിടെ വിജയം നേടിയ ചിത്രങ്ങളാണ്. 

ഗ്രേസോടെ ഗ്രേസ് ആന്റണി ! ജീത്തു ജോസഫ് ചിത്രം 'നുണക്കുഴി'യിലെ രശ്മിയും കൂട്ടരും എത്തുന്നു

നാഗചൈതന്യയുമായി വിവാഹം ഉറപ്പിച്ച ശോഭിതയുടെ സഹോദരിയുടെ പേരില്‍ ഞെട്ടി ഫാന്‍സ്