Asianet News MalayalamAsianet News Malayalam

നാഗചൈതന്യയുമായി വിവാഹം ഉറപ്പിച്ച ശോഭിതയുടെ സഹോദരിയുടെ പേരില്‍ ഞെട്ടി ഫാന്‍സ്

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ശോഭിത ധൂലിപാലയും തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 

Samanta Dhulipala Shares New Pics From Sister Sobhitas Engagement To Naga Chaitanya vvk
Author
First Published Aug 11, 2024, 7:53 PM IST | Last Updated Aug 11, 2024, 7:55 PM IST

ഹൈദരാബാദ്: തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരാവാന്‍ പോവുകയാണ്. ഓഗസ്റ്റ് എട്ടിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി ആദ്യം ലോകത്തെ അറിയിച്ചത് അറിയിച്ചിരിക്കുന്നത്. വിവാഹ നിശ്ചയ വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെയാണ് നാഗാര്‍ജുന പങ്കുവച്ചിരുന്നു. 

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ശോഭിത ധൂലിപാലയും തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. വിവിധ പോസില്‍ ദമ്പതികള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ താരം തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇതിലെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 

അത് ശോഭിതയുടെ സഹോദരിയും നില്‍ക്കുന്ന ചിത്രമാണ്. ശോഭിതയുടെ സഹോദരിയുടെ പേരാണ് ശരിക്കും ആരാധകരെ ഞെട്ടിച്ചത്. അത് സാമന്ത എന്നായിരുന്നു. നാഗചൈതന്യയുടെ രണ്ടാമത്തെ വിവാഹമാണ് ശോഭിത ധൂലിപാലയുമായി ഉറപ്പിച്ചിരിക്കുന്നത്. നേരത്തെ നടി സാമന്തയുമായുള്ള താരത്തിന്‍റെ പ്രണയം വിവാഹമായി മാറിയുന്നു. എന്നാല്‍  നാഗചൈതന്യയും സാമന്തയും 2021 ല്‍ വേര്‍പിരിഞ്ഞു.  നാഗചൈതന്യയുടെ കുടുംബവുമായി ചേരാത്തതാണ് വേര്‍പിരിയലിലേക്ക് നയിച്ചത് എന്നായിരുന്നു അഭ്യൂഹങ്ങള്‍ എന്നാല്‍ അതിന് കാരണം വ്യക്തമല്ല.

എന്നാല്‍ ഇപ്പോള്‍ ശോഭിതയുടെ സഹോദരിയുടെ പേര് ആരാധകരില്‍ കൗതുകം ഉണര്‍ത്തിയിരിക്കുകയാണ്. അതേ സമയം ശോഭിതയുടെ സഹോദരി സാമന്ത ധൂലിപാല തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു കുടുംബ ഫോട്ടോ പങ്കുവച്ചിട്ടുണ്ട്. ഇതില്‍ 2022- ഇന്‍ഫിനിറ്റി എന്നാണ് എഴുതിയിരിക്കുന്നത്. ഇതിലൂടെ ശോഭിതയും നാഗ ചൈതന്യയും ഡേറ്റിംഗ് ആരംഭിച്ചത് 2022ലാണെന്ന് വ്യക്തമാണെന്നാണ് ആരാധകര്‍ കണ്ടെത്തിയത്. 

അതേ സമയം ഡോക്ടറാണ് സാമന്ത ധൂലിപാല. വിദേശത്ത് താമസിക്കുന്ന സാമന്തയുടെ ഭര്‍ത്താവ് ഡോ. ഷാഹില്‍ ഗുപ്തയാണ്. ഇരുവരും ശോഭിതയുടെ വിവാഹ നിശ്ചയത്തിന് ഉണ്ടായിരുന്നു. 

നടി ശോഭിത ധൂലിപാലയുടെ ആറ് ഫിറ്റ്നസ് സീക്രട്ടുകൾ

'കുടുംബം തകര്‍ത്തവള്‍' : നാഗചൈതന്യയുമായി വിവാഹം ഉറപ്പിച്ചു ശോഭിത നേരിടുന്ന കടുത്ത സൈബര്‍ ആക്രമണം
 

Latest Videos
Follow Us:
Download App:
  • android
  • ios