ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.

ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ, എന്നും ഓർത്തുവയ്ക്കാൻ നിരവധി സിനിമകളാണ് ഇതിനോടകം മോഹൻലാൽ സമ്മാനിച്ചു കഴിഞ്ഞത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിവധി ആരാധകവൃന്ദമാണ് മോഹൻലാലിന് ഉള്ളത്. മോളിവുഡ് മുതൽ ബോളിവുഡ് വരെയുള്ള താരങ്ങൾ ഉൾപ്പടെയുള്ളവർ അദ്ദേഹത്തിന്റെ ഫാൻസ് ആണ്. ഇപ്പോഴിതാ അത്തരത്തിലൊരു ഫാൻ മൊമന്റ് പങ്കുവച്ചിരിക്കുകയാണ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ. 

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ എന്നും തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ന‍ടന്റെ വിനയമാണെന്നും കരൺ ജോഹർ പറഞ്ഞു. മോഹൻലാലുമായുള്ള ഫ്ലൈറ്റ് ഫോട്ടോയ്ക്ക് ഒപ്പമാണ് കരണിന്റെ പോസ്റ്റ്. 

'കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ മോഹന്‍ലാൽ സാറിന് ആദ്യമായി കണ്ടു. ജീവിതത്തിലെ ഏറ്റവും വലിയ ഫാന്‍ മൊമന്റുകളില്‍ ഒന്നായിരുന്നു അത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി ഞങ്ങൾ ഒരേ വിമാനത്തിലായിരുന്നു യാത്ര ചെയ്തത്. സത്യത്തില്‍ ആ നിമിഷം മുതല്‍ ഞാന്‍ അമ്പരപ്പിലായിരുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ വിനയമാണ്. നല്ല മനസുള്ള ഒരു ഇതിഹാസം. അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ട്,' എന്നാണ് കരണ്‍ ജോഹര്‍ കുറിച്ചത്. പിന്നാലെ മലയാളികൾ ഉൾപ്പടെയുള്ളവർ കമന്റുകളുമായി രം​ഗത്തെത്തി. 

View post on Instagram

അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ലിജോയുമായി ആദ്യമായാണ് മോഹൻലാൽ സിനിമ ചെയ്യുന്നത്. ജനുവരി 18 ന് ജയ്സാല്‍മീറില്‍ ചിത്രീകരണം ആരംഭിച്ച സിനിമ പൂര്‍ണ്ണമായും രാജസ്ഥാനിലാണ് ചിത്രീകരിക്കുന്നത്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. 

'ഒരു പോസ്റ്റർ പോലും ഇല്ല, ഒരു സിനിമക്കും ഈ ഗതി വരരുത്..'; വിൻസി അലോഷ്യസ്