വസ്ത്രധാരണത്തിന്‍റെ പേരില്‍ ചൊറിയാന്‍ വന്നയാള്‍ക്ക് മറുപടിയുമായി കരിക്ക് നായിക അമേയ. 'ക്യൂട്ട് ആയല്ലോ അമേയ പക്ഷേ കുറച്ച് ചൂട് ആയി വരുന്ന പോലെയുള്ള വേഷം' എന്നായിരുന്നു അയാളുടെ കമന്‍റ്.  ചിത്രത്തിനൊപ്പം തന്നെ ഇത്തരം കമന്‍റുകള്‍ക്കുള്ള മറുപടിയും അമേയ നല്‍കിയിരുന്നു.

'മറ്റുള്ളവർ നിങ്ങളെകുറിച്ച് പറയുന്നത് അവരുടെ കാഴ്ചപാടുകളാണ്, അതുകേട്ടാൽ നിങ്ങൾക്ക് അവരായി മാറാം... ഇല്ലെങ്കിൽ നിങ്ങളായിതന്നെ ജീവിക്കാം.’ എന്നായിരുന്നു അമേയ ചിത്രങ്ങള്‍ക്ക് നല്‍കിയ കുറിപ്പ്.

എന്നാല്‍ കമന്‍റുകള്‍ക്ക് മറുപടിയും അമേയ നല്‍കി. ഏത് വസ്ത്രം ധരിക്കണമെന്നത് എന്‍റെ ഇഷ്ടമാണെന്നും, ഞാന്‍ പണ്ടുമുതല്‍ തന്നെ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാറുണ്ടെന്നും അമേയ പറഞ്ഞു. അപ്പോഴൊന്നുമില്ലാത്ത കുരുപൊട്ടലാ ഇപ്പോ ചലര്‍ക്കെന്നായിരുന്നു അമേയ പറഞ്ഞത്. ഇതൊന്നും താന്‍ വകവയ്ക്കുന്നില്ലെന്നും അമേയ പറഞ്ഞു.