നടി മോഡല്‍ എന്നീ നിലകളില്‍ ശ്രദ്ധേയയായ താരമാണ് തിരുവനന്തപുരം സ്വദേശിയായ അമേയ മാത്യു. ഒരു പഴയ ബോംബ് കഥ, ആട് ടു എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ സിനിമയില്‍ ശ്രദ്ധ നേടുന്നത്. കരിക്ക് വെബ്‌സീരിന്റെ ചില എപ്പിസോഡുകളില്‍ എത്തിയതോടെ അമേയയുടെ ആരാധകവൃന്ദവും വര്‍ദ്ധിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരന്തരം തന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇതിനെല്ലാം പലപ്പോഴും കടുത്ത ആക്രമണവും നേരിടാറുണ്ട്. ബോള്‍ഡായ ചിത്രങ്ങള്‍ പങ്കുവച്ചതിനായിരുന്നു ഇതെല്ലാം. വസ്ത്രധാരണത്തെ പറ്റി വളരെ മോശമായ രീതിയിലായിരുന്നു പലരുടെയും പ്രതികരണം. എന്നാല്‍ ഇതിനെല്ലാം ശക്തമായ മറുപടി കൊടുക്കാന്‍ അമേയ മറക്കാറില്ല.

അമേയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അമേയ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മിനി ടോപ്പും, ലോഗ് സ്‌കേര്‍ട്ടുമാണ് ഫോട്ടോഷൂട്ടിലെ വേഷം. പുതിയ വേഷത്തില്‍ താരം മാലാഖയെപ്പോലെയുണ്ടെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഒരു കുളത്തിനടുത്തുള്ള പോസുകളില്‍ 'നടി വെള്ളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും കൂടെ ചാടട്ടെ' എന്ന പ്രശസ്തമായ ശ്രീനിവാസന്‍ ഡയലോഗ് ക്യാപ്ഷനാക്കിയാണ് അമേയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

കരിക്കിന്റെ ഭാസ്‌ക്കരന്‍പിള്ള ടെക്‌നോളജീസ് എന്ന എപ്പിസോഡിലൂടെയാണ് അമേയ പ്രേക്ഷകശ്രദ്ധ നേടുന്നതെന്നുവേണം പറയാന്‍. അതിനുമുന്നേയും ചില സിനിമകളിലും മറ്റും വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും, തന്റെ കരിയര്‍ ബ്രേക്കായിരുന്നു കരിക്കെന്ന് അമേയയും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ അമേയ, തിരുവനന്തപുരം മാര്‍.ഇവാനിയോസ് കോളേജില്‍നിന്നും എം.എ ലിറ്ററേച്ചര്‍ പൂര്‍ത്തിയാക്കിയതാണ്. അമൃതാ ടി.വിയിലെ പരിപാടിയിലൂടെയാണ് അമേയ മിനി, ബിഗ് സ്‌ക്രീനുകളിലേക്ക് എത്തുന്നത്.