'ഓട്ടോഗ്രാഫ്', 'പട്ടുസാരി' തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെയാണ് അമൃത ശ്രദ്ധേയയായത്. എന്നാല്‍ കുറച്ചു നാളുകളായി അഭിനയത്തിൽ സജീവമായിരുന്നില്ല. 'കാർത്തിക ദീപ'ത്തിലൂടെയായിരുന്നു മടങ്ങിവരവ്

സീരിയല്‍ നടി അമൃത വിവാഹിതയായി. നാവികസേനാ ഉദ്യോഗസ്ഥൻ പ്രശാന്ത് കുമാര്‍ ആണ് വരന്‍. ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഒരിടവേളയ്ക്കുശേഷം മിനിസ്ക്രീനിലേക്ക് തിരിച്ചത്തിയ 'കാര്‍ത്തികദീപം' എന്ന പരമ്പര ശ്രദ്ധ നേടുന്നതിനിടെയാണ് അമൃതയുടെ വിവാഹം.

View post on Instagram

വിവാഹാഘോഷത്തിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ അമൃത ആരാധകരുമായി പങ്കുവച്ചിരുന്നു. ചുവന്ന കസവ് സാരിയിലാണ് ചിത്രത്തില്‍ അമൃത. സ്വർണ നിറത്തിലുള്ള കുർത്തയാണ് വരന്‍റെ വേഷം. വധൂവരന്മാര്‍ക്ക് ആശംസകൾ നേർന്ന് സീരിയൽ രംഗത്തെ പ്രമുഖരും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

സ്‌ക്രീനിൽ സഹോദരിയുടെ വേഷത്തിലെത്തുന്ന നടി സ്നിഷ ചന്ദ്രനും ആശംസയുമായി എത്തി. 'പ്രിയപ്പെട്ട അമ്മുക്കുട്ടിക്ക് വിവാഹ മംഗളാശംസകള്‍',സ്നിഷ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

വിവാഹിതയാവാന്‍ തീരുമാനിച്ച വിവരം അമൃത നേരത്തേ ആരാധകരുമായി പങ്കുവച്ചിരുന്നു. സേവ് ദി ഡേറ്റ് വീഡിയോയും താരം പങ്കുവച്ചിരുന്നു. 'ഓട്ടോഗ്രാഫ്', 'പട്ടുസാരി' തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെയാണ് അമൃത ശ്രദ്ധേയയായത്. എന്നാല്‍ കുറച്ചു നാളുകളായി അഭിനയത്തിൽ സജീവമായിരുന്നില്ല. 'കാർത്തിക ദീപ'ത്തിലൂടെയായിരുന്നു മടങ്ങിവരവ്. 'പവിത്ര' എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അമൃത പരമ്പരയിൽ അവതരിപ്പിക്കുന്നത്. പൊതുവെ നെഗറ്റീവ് റോളുകളിൽ തിളങ്ങിയ അമൃതയുടെ തീർത്തും വ്യത്യസ്തമായ വേഷമാണ് പവിത്ര.

Happy being a bride. #withfamily

Posted by Amritha S M on Friday, January 15, 2021