കത്രീന കെയ്ഫിന്‍റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം. മഴവില്‍ നിറങ്ങളിലുള്ള ബിക്കിനിയിട്ട് പുഞ്ചിരിച്ച് നില്‍ക്കുന്ന കത്രീനയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മെക്സിക്കോയില്‍ അവധി ആഘോഷിക്കുകയാണ് താരമിപ്പോള്‍. 

തന്‍റെ 36ാം പിറന്നാള്‍ ആഘോഷിക്കാനാണ് കത്രീന മെക്സിക്കോയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 16നാണ് കത്രീനയുടെ ജന്മദിനം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം നോര്‍ത്ത് അമേരിക്കയിലാകും ആഘോഷം. 

 
 
 
 
 
 
 
 
 
 
 
 
 

🦋

A post shared by Katrina Kaif (@katrinakaif) on Jul 13, 2019 at 9:44pm PDT

ഇന്ന് മെക്സിക്കന്‍ അവധി ആഘോഷത്തിലേക്ക് ഒരു ചിത്രം കൂടി ചേര്‍ക്കുകയായിരുന്നു കത്രീന. ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയും സംവിധായിക സോയാ അക്തറും കത്രിനയുടെ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തി. രോഹിത് ഷെട്ടിയുടെ സൂര്യവന്‍ഷിയാണ് കത്രീനയുടെ അടുത്ത സിനിമ. അക്ഷയ് കുമാറാണ് ചിത്രത്തിലെ പ്രധാനകഥാപാത്തെ അവതരിപ്പിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

💙💚💛

A post shared by Katrina Kaif (@katrinakaif) on Jul 12, 2019 at 9:18am PDT