നടി കത്രീന കൈഫിന്റെ കയ്യിൽ കണ്ട കറുത്ത പാച്ച് ആരാധകരെ ആശങ്കയിലാഴ്ത്തി. ആരോഗ്യപ്രശ്നമാണോ എന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായി.

മുംബൈ: നടി കത്രീന കൈഫ് സിനിമ രംഗത്ത് ഇപ്പോള്‍ സജീവമാണെന്ന് പറയാന്‍ പറ്റില്ല. 2023ല്‍ ഫോണ്‍ ഭൂത്, ടൈഗര്‍ 3 ചിത്രങ്ങളില്‍ നായികയായി എത്തിയ കത്രീന. എന്നാല്‍ 2024 ല്‍ ഇതുവരെ മെറി ക്രിസ്മസ് എന്ന ചിത്രത്തില്‍ മാത്രമാണ് അഭിനയിച്ചത്. വിജയ് സേതുപതി നായകനായ ചിത്രം എന്നാല്‍ ബോക്സോഫീസില്‍ വലിയ ശ്രദ്ധയൊന്നും നേടിയില്ല. 

അതേ സമയം കഴിഞ്ഞ ദിവസം നവരാത്രി ആഘോഷത്തിന്‍റെ ഭാഗമായി കത്രീന പ്രത്യക്ഷപ്പെട്ടത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഡിസൈനർ തരുൺ തഹിലിയാനി ഡിസൈന്‍ ചെയ്ത ഓറഞ്ച് സാരിയിൽ കത്രീന കൈഫ് ഒരു നവരാത്രി പരിപാടിയിൽ കത്രീന എത്തിയത്. തന്‍റെ ഫാഷന്‍ സെന്‍സിന് പേരുകേട്ട കത്രീനയുടെ ഈ ലുക്കിലുള്ള ഫോട്ടോകള്‍ അതിവേഗം വൈറലായെങ്കിലും മറ്റൊരു പ്രധാന കാര്യമാണ് ആരാധകര്‍ ശ്രദ്ധിച്ചത്. 

കത്രീനയുടെ കൈയ്യില്‍ ഒരു കറുത്ത പാച്ച് ഒട്ടിച്ചിരുന്നു. ഇത് എന്തിന് എന്നതാണ് പലരെയും ആശ്ചര്യപ്പെടുത്തിയത്. പരിപാടിയിലേക്കുള്ള യാത്രാമധ്യേ കലിന എയർപോർട്ടിൽ താരം പ്രത്യക്ഷപ്പെടുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായത്. ഈ കയ്യിലെ കറുത്ത പാച്ച് നടിക്ക് എന്തോ ആരോഗ്യ പ്രശ്നം ഉള്ളത് സൂചിപ്പിക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്. 

"കത്രീനയ്ക്ക് എന്തെങ്കിലും അസുഖമുണ്ടോ", അത് ഒരു "ഒരു മെഡിക്കൽ പാച്ച് പോലെ തോന്നുന്നു.", "അവര്‍ ഓക്കെയാണോ?" തുടങ്ങിയ നിരവധി സംശയങ്ങളാണ് വൈറലായ ചിത്രത്തിന് അടിയില്‍ വരുന്നത്. 

എന്നാല്‍ പിന്നീട് ഇത് എന്താണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തി. വിവരം അനുസരിച്ച് ഈ കറുത്ത പാച്ച്, വാസ്തവത്തിൽ, ഒരു സിജിഎം പാച്ച് ആണ്. ഇത് അൾട്രാഹുമാൻ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നു പാച്ചാണ്. ശരീരത്തിലെ ഗ്ലൂക്കോസ് അളവിന്‍റെ ഏറ്റക്കുറച്ചില്‍ തല്‍സമയം മനസിലാക്കി ഉപയോക്താക്കൾക്ക് അവരുടെ മെറ്റബോളിസം മനസ്സിലാക്കാൻ സഹായിക്കുന്ന ഫിറ്റ്നസ് പ്ലാറ്റ്‌ഫോമാണിത്. 

View post on Instagram

വ്യത്യസ്‌ത ഭക്ഷണങ്ങൾ ഒരു വ്യക്തിയുടെ ശരീരത്തിലെ ഗ്ലൂക്കോസിനെ എങ്ങനെ ബാധിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി വ്യക്തിഗതമാക്കിയ ഭക്ഷണ ക്രമീകരണ നിര്‍ദേശവും തല്‍സമയം ഈ ആപ്പ് നൽകുന്നു. ഫിറ്റ്നസില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന കത്രീന ഇത്തരം ഒരു പാച്ച് ഉപയോഗിക്കുന്നതില്‍ അത്ഭുതമില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

ദേശീയ അവാര്‍ഡ് വാങ്ങാന്‍ പീഡനക്കേസില്‍ അറസ്റ്റിലായ ജാനി മാസ്റ്റര്‍ക്ക് ജാമ്യം; പക്ഷെ പിന്നാലെ വന്‍ ട്വിസ്റ്റ്

ഹൃദയ കുഴലിന്‍റെ ചികില്‍സയ്ക്ക് ശേഷം ആശുപത്രി വിട്ട രജനികാന്തിന്റെ വൈകാരിക കുറിപ്പ്