രണ്ടാം വരവോടെ മോദി പ്രശസ്തി ഉയരുകയാണ്. മോദിയെ കാണാനും സംസാരിക്കാനും സെല്‍ഫിയെടുക്കാനും ഉള്ള ആഗ്രഹം സെലിബ്രേറ്റികളില്‍ പലരും തുറന്നുപറഞ്ഞിട്ടുണ്ട്. 

ദില്ലി: രണ്ടാം വരവോടെ മോദി പ്രശസ്തി ഉയരുകയാണ്. മോദിയെ കാണാനും സംസാരിക്കാനും സെല്‍ഫിയെടുക്കാനും ഉള്ള ആഗ്രഹം സെലിബ്രേറ്റികളില്‍ പലരും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവിടെ മോദിക്കൊപ്പം ഒരു ദിവസം ഡിന്നര്‍ കഴിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ബോളീവുഡ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യ ടുഡെ ടിവിയുടെ അഭിമുഖത്തിലായിരുന്നു കത്രീന കൈഫ് ഇക്കാര്യം തുറന്നുപറ‍ഞ്ഞത്. ഡിന്നര്‍ കഴിക്കാന്‍ ആഗ്രഹമുളള ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി മൂന്ന് പേരുടെ പേര് അവതാരകന്‍ ചോദിച്ചപ്പോള്‍ മൂന്ന് പേരുകളാണ് കത്രീന വെളിപ്പെടുത്തിയത്. മോദിക്ക് പുറമെ മുന്‍ അമേരിക്കന്‍ നടി മരിലിന്‍ മൊണ്‍റോ, മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കണ്ടോളീസാ റൈസ് എന്നിവരുടെ പേരുകളാണ് കത്രീന പറഞ്ഞത്.

നടന്‍ സല്‍മാന്‍ ഖാനും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. സമാനമായ ചോദ്യം സല്‍മാനോട് ചോദിച്ചപ്പോള്‍- താന്‍ മൂന്ന് തവണയും തന്നോടൊപ്പം തന്നെ ഡിന്നര്‍ കഴിക്കാനാണ് ആഗ്രഹിക്കുന്നത്. സീരിയസായി എന്‍റെ കുടുംബത്തോടൊപ്പം ഡിന്നര്‍ കഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അലി അബ്ബാസ് സഫാറിന്‍റെ ഭാരത് എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായായിരുന്നു അഭിമുഖം.