Asianet News MalayalamAsianet News Malayalam

അനിരുദ്ധുമായി വിവാഹം: ഗോസിപ്പിനോട് പ്രതികരിച്ച് കീര്‍ത്തി സുരേഷ്

കീർത്തി സുരേഷിനെ കൂടാതെ, അവളുടെ പിതാവും പ്രശസ്ത മലയാളം ചലച്ചിത്ര നിർമ്മാതാവും നടനുമായ ജി സുരേഷ് കുമാറും ഒടിപിപ്ലേയ്ക്ക് നൽകിയ അഭിമുഖത്തിൽ അനിരുദ്ധുമായി കീര്‍ത്തിയുടെ വിവാഹം എന്ന വാര്‍ത്ത തള്ളിക്കളഞ്ഞിരുന്നു. 

Keerthy Suresh Refutes Wedding Rumours With Anirudh Ravichander vvk
Author
First Published Sep 19, 2023, 7:12 AM IST

തിരുവനന്തപുരം: ദേശീയ അവാർഡ് ജേതാവായ നടി കീർത്തി സുരേഷും  സംഗീതസംവിധായകൻ അനിരുദ്ധും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങൾ കുറച്ചു നാളായി പരക്കുന്നുണ്ട്. എന്നാല്‍ കീര്‍ത്തി തന്നെ ഈ ഊഹാപോഹങ്ങൾ നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. 

ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ, ഇരുവരും വിവാഹിതരാകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ കീര്‍ത്തി വാർത്ത 'തെറ്റാണ്' എന്നാണ് പ്രതികരിച്ചത്. അറ്റ്‌ലി സംവിധാനം ചെയ്ത ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച അനിരുദ്ധിനെ കീര്‍ത്തി നല്ല സുഹൃത്ത് എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് അതിന്‍റെ സമയത്ത് നടക്കും എന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.

കീർത്തി സുരേഷിനെ കൂടാതെ, അവളുടെ പിതാവും പ്രശസ്ത മലയാളം ചലച്ചിത്ര നിർമ്മാതാവും നടനുമായ ജി സുരേഷ് കുമാറും ഒടിപിപ്ലേയ്ക്ക് നൽകിയ അഭിമുഖത്തിൽ അനിരുദ്ധുമായി കീര്‍ത്തിയുടെ വിവാഹം എന്ന വാര്‍ത്ത തള്ളിക്കളഞ്ഞിരുന്നു. അടിസ്ഥാനരഹിതവും സത്യത്തിന്‍റെ ഒരു കണികയുമില്ലാത്ത റിപ്പോർട്ടുകളെന്നാണ്  സുരേഷ് കുമാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

അതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട് എന്നും അനിരുദ്ധ് രവിചന്ദറിനെയും കീര്‍ത്തി സുരേഷിനെ കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യമല്ലെന്നും ജി സുരേഷ് കുമാര്‍ വ്യക്തമാക്കി. നേരത്തെ ഒരു വ്യവസായിയുമായി കീര്‍ത്തി വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും നടി അത് നിഷേധിച്ച് എത്തിയിരുന്നു.

വ്യവസായിയായ ഫര്‍ഹാനുമായി കീര്‍ത്തി പ്രണയത്തിലാണെന്നും വിവാഹം വൈകാതെയുണ്ടാകുമെന്നുമായിരുന്നു അന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് താരം അന്ന് പ്രതികരിച്ചത്. ഞാൻ എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയംവരുമ്പോള്‍ വെളിപ്പെടുത്താം എന്നുമാണ് കീര്‍ത്തി സുരേഷ് ഗോസിപ്പ് വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ച് വ്യക്തമാക്കിയിരിക്കുന്നത്. എന്തായാലും കുറച്ച് ആയുസേ ഗോസിപ്പിനുണ്ടായിരുന്നുള്ളൂ.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകൻ അറ്റ്‍ലിയുടെ  പ്രൊഡക്ഷൻ കമ്പനിയായ വിഡി18ന്റെ നിര്‍മാണത്തിലുള്ള പ്രൊജക്റ്റിലാണ് കീര്‍ത്തി സുരേഷ് നായികയാകുക. വരുണ്‍ ധവാൻ നായകനാകുമെന്നുമാണ് റിപ്പോര്‍ട്ട്. വരുണ്‍ ധവാന്റെ നായികയായി കീര്‍ത്തി ആദ്യമായിട്ടാണ് എത്തുന്നതും.

'വാരിസിനെക്കാള്‍ നേട്ടം ഉണ്ടാക്കിയത് തുനിവ്' ; വീണ്ടും വിജയ്ക്കെതിരെ 'മീശ' ആക്രമണം.!

കിംഗ് ഓഫ് കൊത്തയിൽ ദുൽഖറിന്റെ സിഗരറ്റ് വലി ലോലിപോപ്പ് തിന്നുപോലെയെന്ന് പരിഹാസം: സംവിധായകന്‍റെ മറുപടി

Asianet News Live

Follow Us:
Download App:
  • android
  • ios