നഗ്നരംഗങ്ങളില്‍ അഭിനയിച്ചത് താനല്ലെന്ന് പ്രശസ്ത ഹോളിവുഡ് നടി കെയ്റ നൈറ്റ്‍ലി. ആഫ്റ്റര്‍മാത്ത് എന്ന ചിത്രത്തിലെ നഗ്നരംഗങ്ങളെ കുറിച്ചാണ് നടിയുടെ വെളിപ്പെടുത്തല്‍. ആഫ്റ്റര്‍മാത്ത് എന്ന ചിത്രത്തിലെ രംഗങ്ങള്‍ ബോഡി ഡബിളിങ് വഴി ചെയ്തതാണെന്നും  നെറ്റ്‍ലി പറഞ്ഞു. നഗ്നരംഗങ്ങളില്‍ അഭിനയിക്കുന്നതിലുള്ള താല്‍പര്യക്കുറവ് അറിയിച്ചതിനെ തുടര്‍ന്ന് ബോഡി ഡബിളിങ് ചെയ്യുകയായിരുന്നു. 

കരിയറയില്‍ ഇതുവരെ ഞാന്‍ നഗ്നയായി അഭിനയിച്ചിട്ടില്ല. ദ ആഫ്റ്റര്‍മാത്തില്‍ ബോഡി ഡബിളിങ് വഴിയാണ് സെക്സ് സീനുകള്‍ ചെയ്തത്. അതിന് അപ്രൂവല്‍ നല്‍കുകയായിരുന്നുവെന്നും നടി പറഞ്ഞു. കൗതുകമുള്ള പ്രതികരണമായിരുന്നു നടി നടത്തയിത്. താന്‍ ചായകുടിക്കാന്‍ പോയപ്പോഴായിരുന്നു ആ രംഗങ്ങള്‍ ചിത്രീകരിച്ചതെന്നും അതുകൊണ്ട് തനിക്ക് നഗ്നയായി അഭിനയിക്കേണ്ടി വന്നില്ലെന്നും നടി പറയുന്നു. 

ടെലിവിഷനില്‍ ബാലതാരമായാണ് കെയ്റ നൈറ്റ്‍ലി  അഭിനയരംഗത്തേക്ക് വരുന്നത്.  'പൈറേറ്റ്‌സ് ഓഫ് ദി കരീബിയൻ' എന്ന ചലച്ചിത്ര പരമ്പരയിലെ എലിസബത്ത് സ്വാൻ എന്ന കഥാപാത്രം കെയ്റയ്ക്ക്  രാജ്യാന്തര ശ്രദ്ധ നേടിക്കൊടുത്തു. ഹോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് കെയ്‌റ നൈറ്റ്‌ലി ഇന്ന്. അടുത്തിടെയാണ് നൈറ്റ്‍ലി തന്‍റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ഏറെ നാളുകള്‍ക്ക് ശേഷം അതീവ സുന്ദരിയായി റെഡ് കാര്‍പ്പറ്റിലെത്തിയതും വാര്‍ത്തയായിരുന്നു.