കത്തി, തുപ്പാക്കി, പോക്കിരി, ഗില്ലി, വേലായുധം, തെരി തുടങ്ങി പലകാലത്ത് തീയേറ്ററുകളില്‍ ആളെക്കൂട്ടിയ പല ചിത്രങ്ങളായിരുന്നു വിവിധ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. മിക്ക തീയേറ്ററുകളും ഹൗസ്ഫുള്‍ ആയിരുന്നു. പാട്ടും നൃത്തവും വിസിലടിയുമായാണ് പ്രിയതാരത്തിന്റെ പിറന്നാള്‍ അഡ്വാന്‍സ് ആയി ആരാധകര്‍ ആഘോഷിച്ചത്.
തങ്ങളുടെ പ്രിയതാരം വിജയ്‌യുടെ പിറന്നാള്‍ അഡ്വാന്‍സ് ആയി ആഘോഷിച്ച് കേരളത്തിലെ ആരാധകര്‍. അടുത്ത ശനിയാഴ്ചയാണ് (ജൂണ്‍ 22) വിജയ്‌യുടെ പിറന്നാള്‍. അതിന് മുന്‍പുള്ള ഞായറാഴ്ച എന്നത് പരിഗണിച്ചാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ഇന്ന് ഫാന്‍സ് സ്‌പെഷ്യല്‍ ഷോകള്‍ നടന്നത്. പാലക്കാടും തലയോലപ്പറമ്പും കൊട്ടാരക്കരയും ആറ്റിങ്ങലും എറണാകുളവും പോത്തന്‍കോടും കാസര്‍ഗോഡുമൊക്കെ ഇന്ന് പ്രദര്‍ശനങ്ങള്‍ നടന്നു.
കത്തി, തുപ്പാക്കി, പോക്കിരി, ഗില്ലി, വേലായുധം, തെരി തുടങ്ങി പലകാലത്ത് തീയേറ്ററുകളില്‍ ആളെക്കൂട്ടിയ പല ചിത്രങ്ങളായിരുന്നു വിവിധ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. മിക്ക തീയേറ്ററുകളും ഹൗസ്ഫുള്‍ ആയിരുന്നു. പാട്ടും നൃത്തവും വിസിലടിയുമായാണ് പ്രിയതാരത്തിന്റെ പിറന്നാള്‍ അഡ്വാന്‍സ് ആയി ആരാധകര്‍ ആഘോഷിച്ചത്.
കേരളദളപതിഫെസ്റ്റിവല്‍ എന്ന മലയാളത്തിലുള്ള ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗുമായി. പ്രത്യേക പ്രദര്‍ശനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഈ ഹാഷ് ടാഗോടെയാണ് ആരാധകര്‍ ഷെയര്‍ ചെയ്തത്.