മലയാളികൾ ഏറ്റെടുക്കുന്ന ഏഷ്യാനെറ്റ് പരമ്പരകളിൽ മൗനരാഗത്തോടും അതിലെ കഥാപാത്രങ്ങളോടും വലിയ പ്രിയമാണ് ആരാധകർക്ക്. 

മൗനരാഗം എന്ന പരമ്പര വലിയ സ്വീകാര്യതയോടെ മുന്നേറുകയാണ്. മലയാളികൾ ഏറ്റെടുക്കുന്ന ഏഷ്യാനെറ്റ് പരമ്പരകളിൽ മൗനരാഗത്തോടും അതിലെ കഥാപാത്രങ്ങളോടും വലിയ പ്രിയമാണ് ആരാധകർക്ക്. ഊമയായ പെൺകുട്ടിയുടെ കഠിനമായ ജീവിത യാഥാർത്ഥ്യങ്ങളോടുള്ള ഏറ്റുമുട്ടലാണ് പരമ്പര പറയുന്നത്. 

ഇതിൽ പ്രധാന വേഷമായ കല്യാണിയായി എത്തുന്നത് ഐശ്വര്യ റാംസായ് ആണ്. നായക കഥാപാത്രമായ കിരണിനെ അവതരിപ്പിക്കുന്നത് നലീഫും. പരമ്പരയിലെ കഥാപാത്രങ്ങളെ പോലെ തന്നെ പ്രേക്ഷകർ വലിയ സ്നേഹമാണ് ഈ താരങ്ങൾക്കും നൽകുന്നത്. അതുകൊണ്ടു തന്നെയാകാം അവർ സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങൾ അവർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതും.

View post on Instagram

ഇപ്പോഴിതാ കിരൺ പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധക ശ്രദ്ധ നേടുന്നത്. പരമ്പരയിൽ അധികം ഡാൻസും പാട്ടുമൊന്നുമില്ലെങ്കിലും കിടിലൻ ഡാൻസ് വീഡിയോയുമായാണ് നലീഫ് എത്തുന്നത്. കസവും മുണ്ടും വെള്ള ഷർട്ടും ധരിച്ച് തനിനാടൻ ലുക്കിലാണ് താരത്തിന്‍റെ പ്രകടനം. കിടിലൻ തമിഴ് ഗാനത്തിനാണ് നലീഫിന്റെ ഡാൻസ് ചുവടുവയ്ക്കുന്നത്.

പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. തമിഴ് താരങ്ങളായ ഐശ്വര്യയെയും നലീഫിനെയും പ്രദീപാണ് ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്.