"ഈ രണ്ട് പേരെ കണ്ടുപിടിച്ച് മലയാള ടെലിവിഷൻ മേഖലയ്ക്ക് പരിചയപ്പെടുത്തിയ ആൾ എന്ന നിലയിൽ ഏറെ ആഹ്ളാദം"

മലയാളം ടെലിവിഷന്‍ ലോകത്തെ നിത്യഹരിത നായകന്മാരില്‍ ഒരാളാണ് കിഷോര്‍ സത്യ. അന്നും ഇന്നും നായക നിരയില്‍ തന്നെ ശോഭിച്ചു നില്‍ക്കുന്നു. ഇന്റസ്ട്രിയില്‍ നിന്നുള്ളവരുമായുള്ള സൗഹൃദത്തെ കുറിച്ചും ആത്മബന്ധത്തെ കുറിച്ചും എല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ട് കിഷോര്‍. വല്ലപ്പോഴും കുടുംബ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാനും മറക്കാറില്ല. കിഷോർ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. താൻ അഭിനയിച്ചുകൊണ്ടിരുന്ന സീരിയൽ അവസാനിക്കുമ്പോൾ, അതിലെ വില്ലത്തി വേഷം കൈകാര്യം ചെയ്ത താരത്തെ താനാണ് ടീമിന് പരിചപ്പെടുത്തിയതെന്ന് പറയുകയാണ് നടൻ.

"സ്വന്തം സുജാത" ഇന്ന് വൈകിട്ട് 6.30ന് അവസാനിക്കുമ്പോൾ ഈ രണ്ട് പേരെ കണ്ടുപിടിച്ച് മലയാള ടെലിവിഷൻ മേഖലയ്ക്ക് പരിചയപ്പെടുത്തിയ ആൾ എന്ന നിലയിൽ ഏറെ ആഹ്ലാദം. സംവിധായകനും പ്രിയ സുഹൃത്തുമായ ജിസ്ജോയ് വഴിയാണ് അനു നായർ എന്ന റൂബിയെ ഞാൻ കണ്ടെത്തിയത്.. ഡെൻസൺ എന്ന കാസ്റ്റിംഗ് ഡയറക്ടർ ആണ് സ്വാതികയെ എനിക്ക് പരിചയപ്പെടുത്തി തന്നത്.
അധികം മുഖപരിചയമില്ലാത്ത സ്‌മോൾ ടൈം ആക്റ്റേഴ്സിൽ നിന്നും ഇവർ രണ്ടാളും ഇന്ന് കേരളം അറിയപ്പെടുന്ന രണ്ട് താരങ്ങൾ ആയി മാറിയിരിക്കുന്നു. ഇനി ഏതൊക്കെ കഥാപാത്രങ്ങളെ അവതരിപ്പിച്ചാലും സുജാതയിലെ "വില്ലത്തി റൂബി" എന്നാവും അനു നായരെ പ്രേക്ഷകർ അടയാളപ്പെടുത്തുക. അതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകൻ അൻസാർ ഖാന് മാത്രമാണ്. ഒരു നിമിത്തം മാത്രമാണെങ്കിലും ഈ താരപ്പിറവികൾക്ക് ഹേതുവാകാൻ സാധിച്ചതിൽ എനിക്കും ആഹ്ലാദിക്കാമല്ലോ.... ഇനിയുള്ള യാത്രയിൽ രണ്ടാൾക്കും ആശംസകൾ' എന്നാണ് താരങ്ങൾക്ക് ആശംസകൾ അറിയിച്ചു കിഷോർ കുറിക്കുന്നത്.

View post on Instagram

മന്ത്രകോടി എന്ന സീരിയലിലൂടെയാണ് കിഷോര്‍ സത്യയുടെ തുടക്കം. തുടര്‍ന്ന് എട്ടോളം മെഗാ സീരിയലുകളുടെ ഭാഗമായി. അതിനൊപ്പം സിനിമകളിലും മറ്റ് ടെലിവിഷന്‍ ഷോകളിലും കിഷോര്‍ സജീവമായിരുന്നു.

ALSO READ : ഫസ്റ്റ് ലുക്കില്‍ നായകന് രണ്ട് വാച്ച്? കാരണം വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്‍ണന്‍