Asianet News MalayalamAsianet News Malayalam

'ചാറ്റൽമഴയും കട്ടൻചായയും' : ക്യൂട്ട് റൊമാന്‍റിക് റീലുമായി കൂടെവിടെ താരങ്ങൾ

സ്‌ക്രീനില്‍ മനോഹരമായ പ്രണയവുമായെത്തുന്ന താരങ്ങളുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം റീലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

koodevide leading role actors cute romantic reels got viral
Author
Kerala, First Published Apr 22, 2021, 6:17 PM IST

ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ എന്ന പരമ്പര പറയുന്നത് ഋഷി, സൂര്യ എന്നിവരുടെ കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്റെ മുന്നോട്ടുള്ള പ്രയാണവും, ചെറിയ പിണക്കങ്ങളും മറ്റുമാണ്. സ്ത്രീ എന്ന പരമ്പരയിലൂടെ മലയാളിക്ക് ഏറെ പ്രിയങ്കരനായി മാറിയ നടന്‍ കൃഷ്ണകുമാര്‍ നീണ്ട ഇടവേളയ്ക്കുശേഷം മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയ പരമ്പര മികച്ച പ്രതികരണവുമായാണ് മുന്നോട്ട് പോകുന്നത്. ബംഗാളി പരമ്പരയായ മോഹോറിന്റെ റീമേക്കായ പരമ്പര ആരേയും പിടിച്ചിരുത്തുന്ന പ്രണയമാണ് സ്‌ക്രീനിലെത്തിക്കുന്നത്. സീത എന്ന പരമ്പരയിലൂടെ മലയാളിക്ക് പരിചിതനായ വിപിന്‍ ജോസാണ് പ്രധാന കഥാപാത്രമായ ഋഷിയായെത്തുന്നത്. പരമ്പരയിലെ നായികാ കഥാപാത്രമായെത്തുന്നത് കബനി എന്ന പരമ്പരയിലൂടെ ജനങ്ങളുടെ മനസ്സുകളിലേക്കെത്തിയ അന്‍ഷിത അന്‍ജിയാണ്.

സ്‌ക്രീനില്‍ മനോഹരമായ പ്രണയവുമായെത്തുന്ന താരങ്ങളുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം റീലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ലതാ മങ്കേഷ്‌ക്കറും എസ്.പി.ബിയും അനശ്വരമാക്കിയ സത്യ എന്ന കമല്‍ഹാസന്‍ ചിത്രത്തിലെ 'വളയോസി ഗലഗള' എന്ന ഹിറ്റ് പാട്ടിന് ചുവടും അഭിനയവുമായാണ് റീല്‍ ബിപിന്‍ തന്റെ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ വേഷത്തിലെത്തിയിരിക്കുന്ന ഇരുവരുടേയും റീല്‍ വീഡിയോ പെട്ടന്നുതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയായിരുന്നു. മനോഹരങ്ങളായ കമന്റുകളോടെ ആരാധകര്‍ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു.

പരമ്പരയില്‍, പ്രണയത്തിന്റെ മനോഹരമായ മുന്നോട്ടുള്ള പ്രയാണത്തിനിടെ താന്‍പോലും അറിയാതെ ചെയ്തുപോയ തെറ്റിന് സൂര്യ ക്രൂശിക്കപ്പെടുകയാണ്. മനസ്സറിയാത്ത കാര്യത്തിന് കോളേജ് മുഴുവനും സൂര്യയെ കളിയാക്കുമ്പോഴും, സൂര്യയുടെ പ്രിയപ്പെട്ട ടീച്ചര്‍മാരും കുറച്ച് സുഹൃത്തുക്കളും സൂര്യയുടെ കൂടെതന്നെയുണ്ട്. കോളേജിലേക്ക് വരാന്‍പോലും മടിച്ചുനിന്ന സൂര്യയെ ടീച്ചര്‍ ഉന്തി തള്ളി കോളേജിലേക്ക് വിട്ടപ്പോള്‍, ഇതുലരെ കാണാത്ത തരത്തിലുള്ള ബോള്‍ഡായ സൂര്യയെയാണ് പ്രേക്ഷകര്‍ കാണുന്നത്.

Follow Us:
Download App:
  • android
  • ios