Asianet News MalayalamAsianet News Malayalam

വിവാഹം ഉടനെന്ന് 'ഋഷി', ഈ വിവാഹവും സ്വപ്‌നമായിരിക്കുമോയെന്ന് 'കൂടെവിടെ' ആരാധകര്‍

ബംഗാളി പരമ്പരയായ മോഹോറിന്‍റെ റീമേക്ക് ആണ് കൂടെവിടെ

koodevide malayalam serial actor bipin jose shared onscreen marriage photo with clues about serial story line
Author
Thiruvananthapuram, First Published Sep 14, 2021, 6:21 PM IST

വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരയാണ് 'കൂടെവിടെ'. പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിത അഞ്ജിയുമാണ്. ഋഷി, സൂര്യ എന്നിവരുടെ കോളെജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്‍റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്. ക്യാംപസ് പ്രണയം എന്നതിനുപരിയായി അപ്രതീക്ഷിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. സീത എന്ന പരമ്പരയിലൂടെ മലയാളിക്ക് പരിചിതനായ ബിപിന്‍ ജോസാണ് പരമ്പരയില്‍ ഋഷിയായി എത്തുന്നത്. പരമ്പരയിലെ നായികാ കഥാപാത്രം സൂര്യയായെത്തുന്ന അന്‍ഷിത, കബനി എന്ന പരമ്പരയിലൂടെയാണ് ജനങ്ങളുടെ മനസ് കീഴടക്കിയത്.

ബംഗാളി പരമ്പരയായ മോഹോറിന്‍റെ റീമേക്കായ പരമ്പര ആരേയും പിടിച്ചിരുത്തുന്ന പ്രണയമാണ് സ്‌ക്രീനിലെത്തിക്കുന്നത്. കോളെജില്‍ നടക്കുന്ന പ്രശ്‌നങ്ങളും രസകരമായ സംഭവങ്ങളും പറയുന്ന പരമ്പരയുടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ഋഷിയും സൂര്യയും ഒന്നിക്കുന്നത് കാണാനാണ്. വിവാഹശേഷം ഇരുവരും ഒന്നിച്ച് ഹെലികോപ്ടറില്‍ കറങ്ങുന്ന പ്രൊമോ വന്നതുമുതല്‍ വിവാഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പക്ഷെ വിവാഹത്തിന്‍റേതെന്ന രീതിയില്‍ കാണിച്ച പ്രൊമോ സൂര്യയുടെ സ്വപ്‌നമായിരുന്നു. അടുപ്പിച്ച് ഉണ്ടാകുന്ന കഥാവഴിത്തിരിവുകള്‍ പരമ്പരയെ കലുക്ഷിതമാക്കുമ്പോള്‍, ഇവരുടെ വിവാഹം അടുത്തൊന്നും ഉണ്ടാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ വിവാഹം ഉടനെതന്നെ ഉണ്ടാകുമെന്നാണ് കഴിഞ്ഞദിവസം പങ്കുവച്ച ചിത്രത്തിലൂടെ ബിപിന്‍ പറയുന്നത്. വിവാഹ വസ്ത്രത്തില്‍ നില്‍ക്കുന്ന സൂര്യ, ഋഷി ചിത്രം പങ്കുവച്ചുകൊണ്ട്, 'ഋഷിയ ഉടനെതന്നെ.. ഈ ചിത്രം ഋഷിയ ചിത്രങ്ങള്‍ ചോദിക്കുന്നവര്‍ക്കായി' എന്നാണ് കഴിഞ്ഞദിവസം ബിപിന്‍ കുറിച്ചത്. ഇതും സ്വപ്‌നമായിരിക്കുമോ എന്നാണ് ആരാധകര്‍ എല്ലാവരും ഒരേ സ്വരത്തില്‍ ചിത്രത്തിന് കമന്‍റ് ചെയ്തിരിക്കുന്നത്. ഇതെങ്കിലും സ്വപ്‌നമാകരുതേ, ഇനിയെങ്കിലും ഒന്ന് വിവാഹം കഴിക്കു എന്നെല്ലാമാണ് ആളുകള്‍ ചിത്രത്തിന് നല്‍കുന്ന പ്രതികരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios