ഏറ്റവും പുതിയ ഫോട്ടോഷൂട്ടിനൊപ്പമുള്ള വീഡിയോയാണ് അന്‍ഷിത പങ്കുവച്ചത്. ബ്ലാക്ക് ലോംങ് സ്‌കര്‍ട്ടിനൊപ്പം മോഡേണ്‍ ഷോര്‍ട് ബ്ലൗസിലാണ് പുതിയ വീഡിയോയിലും ഫോട്ടോഷൂട്ടിലും താരം എത്തുന്നത്

കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളില്‍ ഒന്നാണ് 'കൂടെവിടെ'. പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിത അഞ്ജിയുമാണ്. നിരവധി വേദികളിലും പരമ്പരകളിലും എത്തിയിരുന്നെങ്കിലും നായിക വേഷത്തില്‍ അന്‍ഷിത ആദ്യമായാണ് എത്തിയത്. മനോഹരമായ ക്യാപംസ് പ്രണയവും അതിന്‍റെ വളര്‍ച്ചയും പറയുന്ന പരമ്പര വളരെ പെട്ടന്നായിരുന്നു മലയാളികള്‍ സ്വീകരിച്ചത്. ഋഷി, സൂര്യ എന്നിവരെ ഒന്നിച്ച് 'ഋഷിയ' എന്നാണ് ആരാധകര്‍ വിളിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട സൂര്യ കഴിഞ്ഞദിവസം പങ്കുവച്ച ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോയാണിപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്.

തന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിനൊപ്പമുള്ള വീഡിയോയാണ് അന്‍ഷിത പങ്കുവച്ചത്. ബ്ലാക്ക് ലോംങ് സ്‌കര്‍ട്ടിനൊപ്പം മോഡേണ്‍ ഷോര്‍ട് ബ്ലൗസിലാണ് പുതിയ വീഡിയോയിലും ഫോട്ടോഷൂട്ടിലും അന്‍ഷിത എത്തുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ഫാന്‍സി ആഭരണ, വസ്ത്രാലങ്കാര ഷോപ്പായ ഇവാന്‍ഷിയാണ് താരത്തിനുള്ള വസ്ത്രാലങ്കാരവും ചെയ്തിരിക്കുന്നത്. അന്‍ഷിതയെ മനോഹരിയായി അണിയിച്ചൊരുക്കിയത് അനു ഫാത്തിമയാണ്. കൂടാതെ തനിക്കുള്ള ഫാന്‍ സപ്പോര്‍ട്ടിന് നന്ദി പറഞ്ഞുള്ള ഒരു കുറിപ്പും അന്‍ഷിത പങ്കുവച്ചിട്ടുണ്ട്. കൂടെവിടെ പരമ്പരയ്ക്കും അന്‍ഷിതയ്ക്കും പരമ്പരയിലെ പ്രണയ ജോടികള്‍ക്കുമായി നിരവധി ഫാന്‍ ഗ്രൂപ്പുകളാണ് സോഷ്യല്‍മീഡിയയിലുള്ളത്. അവരുടെ സപ്പോര്‍ട്ടിനാണ് അന്‍ഷിത നന്ദി പറയുന്നത്. എന്‍റെ എല്ലാ ആഘോഷങ്ങളും സന്തോഷങ്ങളും എനിക്കൊപ്പം ആഘോഷിക്കുന്നതിനും, നല്‍കുന്ന എല്ലാവിധ സപ്പോര്‍ട്ടിനും ഈ യാത്രയില്‍ കൂടെ നില്‍ക്കുന്നതിനും നന്ദി എന്നാണ് താരം കുറിച്ചിരിക്കുന്നത്.

വീഡിയോ കാണാം

View post on Instagram