Asianet News MalayalamAsianet News Malayalam

അധികം വൈകാതെ കൃഷ്ണ സ്‌റ്റോഴ്‌സ് മടങ്ങിയെത്തും : സാന്ത്വനത്തില്‍ സംഭവിക്കുന്നത്.!

കത്തിയ കൃഷ്ണ സ്‌റ്റോഴ്‌സ്, വീണ്ടും തുറക്കാതിരിക്കാനായി പലരും ചരടുകള്‍ വലിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പഞ്ചായത്തില്‍നിന്നും മറ്റും പ്രതികൂലമായ അനുഭവങ്ങള്‍ ബാലന് ഉണ്ടായതും. 

Krishna Stores Will Come Back Soon : santhwanam serial Review
Author
First Published Oct 26, 2023, 10:55 AM IST

ളരെ വിഷമകരമായ ഘട്ടങ്ങളിലൂടെയായിരുന്നു കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി സാന്ത്വനം പരമ്പര മുന്നോട്ട് പോകുന്നത്. സാന്ത്വനം വീടിന്റെ എല്ലാമെല്ലാമായ കട നഷ്ടമായതാണ് പ്രധാനമായ പ്രശ്‌നം. കട നഷ്ടമായതോടെ, കുടുംബത്തിലേക്കുള്ള സാമ്പത്തിക സ്രേതസ് അടയുകയായിരുന്നു. അതിനിടെ അമ്മയുടെ മരണം വരുത്തിവച്ച ബാധ്യതകളുമെല്ലാമായി വളരെ മോശമായിരുന്നു സാന്ത്വനം വീടിന്റെ അവസ്ഥ. ചെറിയ രീതിയില്‍ മുന്നോട്ട് നീങ്ങാനായി ശിവന്‍സ് ഊട്ടുപുര വീണ്ടും പ്രവര്‍ത്തനക്ഷമം ആക്കിക്കഴിഞ്ഞിരിക്കുന്നു. തമ്പിയുടെ ഇടപെടലിനെത്തുടര്‍ന്ന് പൂട്ടിയ കട എല്ലാവരുടേയും അനുഗ്രഹത്തോടെ കഴിഞ്ഞ ദിവസമായിരുന്നു റീഓപ്പണ്‍ ചെയ്തത്. മുന്നേ  ശിവന്‍ കട തുടങ്ങിയപ്പോള്‍ സഹായിക്കാതിരുന്ന ബാലേട്ടന്‍ പോലും ഇത്തവണ കട്ട സപ്പോര്‍ട്ടുമായി ശിവനൊപ്പമുണ്ട്.

അതിനിടെ കൃഷ്ണ സ്റ്റോഴ്‌സ് വീണ്ടും തുറക്കാനുള്ള തകൃതിയായ പണിയിലാണ് സാന്ത്വനം ബ്രദേഴ്‌സ്. ശിവന്‍ ഊട്ടുപുരയുടെ തിരക്കിലായതുകൊണ്ട് കൃഷ്ണ സ്റ്റോഴ്‌സിനായി ഓടിനടക്കുന്നത് ബാലനും, ഹരിയും, ശത്രുവുമാണ് (കടയിലെ ജീവനക്കാരന്‍). കത്തിയ കൃഷ്ണ സ്‌റ്റോഴ്‌സ്, വീണ്ടും തുറക്കാതിരിക്കാനായി പലരും ചരടുകള്‍ വലിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പഞ്ചായത്തില്‍നിന്നും മറ്റും പ്രതികൂലമായ അനുഭവങ്ങള്‍ ബാലന് ഉണ്ടായതും. എന്നാല്‍ ഹരി ഇതിനെയെല്ലാം പറഞ്ഞുകൊണ്ട് ഒരു ചാനലില്‍ സംസാരിക്കുന്നതും. അത് വൈറലാകുകയും ചെയ്യുകയാണ്. ശേഷം കൃഷ്ണ സ്‌റ്റോഴ്‌സിന്റെ കാര്യങ്ങള്‍ നോക്കാനായി പി.ഡബ്യു.ഡി എന്‍ഞ്ചിനിയര്‍ നേരിട്ട് വന്നിരിക്കുകയാണ്. വന്നപ്പാടെ എന്‍ഞ്ചിനിയര്‍ തിരക്കുന്നത് ഹരിയെയാണ്. സാര്‍ ചാനലിലെ വാര്‍ത്ത കണ്ടുവല്ലേ എന്നാണ് അപ്പോള്‍ ഹരി ചോദിക്കുന്നത്. ഇത്രനാള്‍ വന്ന ഉദ്യോഗസ്ഥരെപ്പോലെയല്ല പുതിയ ആള്‍ എന്നാണ് കാണിക്കുന്നത്.

നിങ്ങള്‍ക്കുചുറ്റും ശത്രക്കളുണ്ടെന്നാണ് വന്നിറങ്ങിയപ്പോഴേ എന്‍ഞ്ചിനിയര്‍ പറയുന്നത്. അവര്‍ ഈ ഉദ്യോഗസ്ഥനേയും ചാക്കിലാക്കാന്‍ ശ്രമിച്ചുവത്രേ. നേരിട്ടെത്തി പലരും കട തുറപ്പിക്കരുതെന്ന് പറഞ്ഞെന്നും അദ്ദേഹം പറയുന്നുണ്ട്. കട എപ്പോഴാണ് പണിഞ്ഞതെന്നും പിന്നീട് എന്തെല്ലാം മാറ്റിയെന്നും, പുതുക്കിയെന്നും ഉദ്യോഗസ്ഥന്‍ ചോദിച്ച് മനസ്സിലാക്കുന്നുണ്ട്. കൂടാതെ കടയ്ക്ക് തീയിട്ടതാണെന്ന് ചാനലില്‍ പറഞ്ഞ കാര്യത്തോടും എന്‍ഞ്ചിനിയര്‍ അഭിപ്രായം ചോദിക്കുന്നുണ്ട്. സത്യസന്ധമായി കാര്യങ്ങള്‍ മനസ്സിലാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പരിശോധനയിലൂടേയും, സംസാരത്തിലൂടേയും പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഉടനേ കൃഷ്ണ സ്റ്റോഴ്‌സ് മടങ്ങിയെത്തും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരുള്ളത്. 

'അത് വന്‍ ട്വിസ്റ്റായിരുന്നു കേട്ടോ': ഒന്നിച്ച് ഗോപികയും ജിപിയും, വൈറലായി വീഡിയോ

ശിവാഞ്ജലി ടീം പിരിയുമോ? തീപടര്‍ത്തി ചര്‍ച്ച മുറുകുന്നു.!

 

Follow Us:
Download App:
  • android
  • ios