Asianet News MalayalamAsianet News Malayalam

'അത് വന്‍ ട്വിസ്റ്റായിരുന്നു കേട്ടോ': ഒന്നിച്ച് ഗോപികയും ജിപിയും, വൈറലായി വീഡിയോ

സാന്ത്വനത്തിലെ ഗോപികയുടെ ഭർത്താവ് സജിന്റെ റിയൽ ലൈഫ് ഭാര്യ ഷഫ്നയാണ് എല്ലാത്തിനും മുന്നിൽ തന്നെയുള്ളത്. വ

Govind Padmasoorya and Gopika Anils engagement viral video vvk
Author
First Published Oct 26, 2023, 7:50 AM IST

കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു ടെലിവിഷന്‍ താരം ഗോപിക അനിലും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത പങ്കുവച്ചതോടെയാണ് കാര്യം ആരാധകര്‍ അറിയുന്നത്. വിവാഹ നിശ്ചയത്തില്‍ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയു ചെയ്തിരുന്നു.

ജിപിയും ഗോപികയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചോ അടുപ്പത്തെക്കുറിച്ചോ തങ്ങള്‍ക്ക് യാതൊരു സൂചനയുമില്ലായിരുന്നു എന്നാണ് ആരാധകരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇത് വല്ലാത്ത ട്വിസ്റ്റായിപ്പോയെന്നാണ് അവര്‍ പറയുന്നത്. ഇപ്പോഴിതാ, വിവാഹനിശ്ചയ ദിനത്തിന്റെ ഒരുക്കങ്ങൾ കൂട്ടിച്ചേർത്ത് ഒരു വീഡിയോ പങ്കുവെക്കുകയാണ് ഗോപിക. 

ജിപിയും ഗോപികയും ഒരുങ്ങുന്നതും മറ്റ് സഹതാരങ്ങളെല്ലാം സഹായത്തിനായി കൂടെ നിൽക്കുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാന്ത്വനത്തിലെ ഗോപികയുടെ ഭർത്താവ് സജിന്റെ റിയൽ ലൈഫ് ഭാര്യ ഷഫ്നയാണ് എല്ലാത്തിനും മുന്നിൽ തന്നെയുള്ളത്. വളരെ സന്തോഷത്തോടെ പുഞ്ചിരിക്കുന്ന ജിപിയെയും ഗോപികയേയും വീഡിയോയിൽ കാണാം.

അതിനിടെ കഴിഞ്ഞ ദിവസം മരിച്ച സംവിധായകൻ ആദിത്യനെ ഓർമിച്ച് ഗോപിക പങ്കുവെച്ച പോസ്റ്റ്‌ വൈറലായിരുന്നു. ഗോപിക അനില്‍ എന്ന വ്യക്തിയെ അഞ്ജലി എന്ന രീതിയില്‍ ഇത്രയും ജനകീയമാക്കി മാറ്റിയത്, കുടുംബ പ്രേക്ഷകര്‍ക്ക് ഇത്രയും ഇഷ്ടമുള്ള ഒരാള്‍ ആക്കി മാറ്റിയത് സാന്ത്വനം എന്ന സീരിയല്‍ ആണ്. അതിന്റെ കഥയാണ്. അതിലെ കഥാപാത്രമാണെന്നാണ് ഗോപിക പറഞ്ഞത്. അത് അവതരിപ്പിച്ച രീതിയാണ്. അതിന്റെ ഫുള്‍ ക്രെഡിറ്റ് ആദിത്യന്‍ സാറിനാണെന്നാണ് ഗോപിക പറഞ്ഞത്.

അദ്ദേഹം പലപ്പോഴും സെറ്റില്‍ ഈ സാന്ത്വനം എന്ന സീരിയല്‍ ക്രിയേറ്റ് ചെയ്യുന്നത് കണ്ടിട്ട് അത്ഭുതത്തോടെ ഇരുന്നിട്ടുണ്ട്. മൂന്നുവര്‍ഷത്തോളം ആയിരം എപ്പിസോഡുകളോളം റേറ്റിംഗ് ഒട്ടും പുറകോട്ട് പോകാതെ ഇത് ക്രിയേറ്റീവ് ആയി കൊണ്ടുപോവുക എളുപ്പമുള്ള കാര്യമല്ല. സെറ്റില്‍ ഇരിക്കുമ്പോള്‍ എത്ര വിഷമ ഘട്ടം ആണെങ്കിലും പ്രശ്‌നമുള്ള സമയം ആണെങ്കിലും സാറിന്റെ ആക്ഷന്‍ കേള്‍ക്കുമ്പോള്‍ കിട്ടുന്ന എനര്‍ജി വേറെ എവിടെയും കിട്ടാറില്ലെന്നും ഗോപിക പറഞ്ഞിരുന്നു.

'രാവണ ദഹനത്തിന്' വന്ന് അമ്പെയ്യാന്‍ പരാജയപ്പെട്ട് കങ്കണ; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ - വീഡിയോ

തമന്നയുടെ 'കാവലയ്യ' സ്റ്റെപ്പ് വൃത്തികേട്, അതൊന്നും അനുവദിക്കരുത്: മന്‍സൂര്‍ അലി ഖാന്‍

Follow Us:
Download App:
  • android
  • ios