ആകാശഗംഗ-2' എന്ന സിനിമയിൽ പ്രേതമായി എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് നടി ശരണ്യ ആനന്ദ്. ബിഗ് സ്ക്രീനിൽ നിന്ന് വൈകാതെ മിനിസ്ക്രീനിലെ പ്രിയപ്പെട്ട താരമായി മാറാൻ ശരണ്യക്ക് കഴിഞ്ഞു. 

'ആകാശഗംഗ-2' എന്ന സിനിമയിൽ പ്രേതമായി എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് നടി ശരണ്യ ആനന്ദ്. ബിഗ് സ്ക്രീനിൽ നിന്ന് വൈകാതെ മിനിസ്ക്രീനിലെ പ്രിയപ്പെട്ട താരമായി മാറാൻ ശരണ്യക്ക് കഴിഞ്ഞു. 'കുടുംബവിളക്കി'ലെ സിദ്ധാർഥ് എന്ന കഥാപാത്രത്തിന് പ്രണയഭാജനമായ 'വേദിക'യായി എത്തുന്ന ശരണ്യ, നിരവധി ആരാധകരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. കുടുംബവിളക്കിന്റെ കഥ സിദ്ധാർഥിനെയും വേദികയെയും ചുറ്റിപ്പറ്റി തന്നെയാണ് മുന്നോട്ടുപോകുന്നത്. 

View post on Instagram

ഇപ്പോഴിതാ ആരാധകർക്ക് മുമ്പിൽ തമാശ നിറഞ്ഞ ഒറു സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശരണ്യ. ഒടുവിൽ ഞാൻ വിവാഹിതയായി. രണ്ടാം തവണ, റീൽസ് ജീവിത പങ്കാളി സിദ്ധാർഥുമായി. വേദികയുടെ പുതിയ തുടക്കം നിരവധി പേരുടെ ജീവിതത്തില്‍ കൊടുങ്കാറ്റ് ആവുന്നത് എങ്ങനെയാണെന്ന് കാണുക...' - എന്നാണ് ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത്.

പരമ്പരയിൽ സിദ്ധാർത്ഥായി എത്തുന്ന കെകെ മേനോനും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര റേറ്റിങ്ങിലും മുൻപന്തിയിലാണ്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങളാണ് പരമ്പരയുടെ കഥ. മീര വാസുദേവനാണ് സുമിത്രയെ അവതരിപ്പിക്കുന്നത്.

View post on Instagram