ഒന്നും രണ്ടും സ്ഥാനങ്ങളിൽ കഴിഞ്ഞ ആഴ്ചയിൽ നിന്ന് മാറ്റങ്ങളില്ലെങ്കിലും മത്സര ചൂട് കുറയ്ക്കാതെ ഇത്തവണത്തെ ടിആർപി റേറ്റിങ്.  മലയാളികളുടെ സ്വീകരണമുറി വാഴുന്ന ഏഷ്യാനെറ്റ് പരമ്പരകളിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന പരമ്പര കുടുംബവിളക്ക് തന്നെയാണ്. മീര വാസുദേവ്- കെകെ മനോൻ എന്നിവർ  പ്രധാന കഥപാത്രങ്ങളെ  അവതരിപ്പിക്കുന്ന പമ്പരയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു ഘട്ടത്തിൽ സാന്ത്വനം ഒന്നാം സ്ഥാനം പിടിച്ചെടുത്തെങ്കിൽ അടുത്ത ആഴ്ചയിൽ തന്നെ വലിയ തിരിച്ചുവരവാണ് പരമ്പര നടത്തിയത്.

ചിപ്പി രഞ്ജിത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാന്ത്വനമാണ് കുടുംബവിളക്കിന് മത്സരം നൽകുന്ന ഏക പരമ്പര.  എന്നാൽ, നേരത്തെ പറഞ്ഞതുപോലെ മത്സരം നടക്കുന്നത് മറ്റ് സ്ഥാനങ്ങൾക്കാണ്. മാറി മാറി വരുന്ന മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ ഏഷ്യാനെറ്റ് പരമ്പരകൾ തന്നെയാണ്. 

അതിൽ മൂന്നാം സ്ഥാനം മൌനരാഗം നിലനിർത്തുമ്പോൾ കഴിഞ്ഞ തവണ അഞ്ചാ സ്ഥാനത്തായിരുന്ന അമ്മയറിയാതെ നാലാം സ്ഥാനത്തേക്ക് എത്തി. അതേസമയം കഴിഞ്ഞ തവണ റേറ്റിങ് ചാർട്ടുകളിൽ ഇടം നേടാതിരുന്ന കൂടെവിടെ ഇത്തവണ ആദ്യ അഞ്ചിൽ ഇടം പിടിച്ചു. ഇതോടെ ആദ്യ അഞ്ചിൽ നിന്ന് പുറത്തേക്ക് പോയിരിക്കുകയാണ് പാടാത്ത പൈങ്കിളി. നവാഗതരായ സൂരജ്, മനീഷ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പരമ്പര നേരത്തെ റേറ്റിങ്ങിൽ മുന്നോട്ട വന്നെങ്കിലും നിലവിൽ വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.