ചിത്രങ്ങള്‍ക്കു താഴെ കമന്‍റുകളുമായി ആരാധകര്‍

പ്രേക്ഷകർ ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരയാണ് 'കുടുംബവിളക്ക്' (Kudumbavilakku serial). 'കുടുംബവിളക്കി'ലെ പ്രധാന കഥാപാത്രമായ 'സുമിത്ര'യുടെ മകള്‍ 'ശീതളാ'യെത്തി മലയാളിക്ക് പ്രിയങ്കരിയായ നടിയാണ് അമൃത (Amrutha nair). 'കുടുംബവിള'ക്കിന് മുന്നേ തന്നെ പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികള്‍ക്കിടയില്‍ പ്രശസ്‍തയാക്കിയത് 'ശീതള്‍' എന്ന കഥാപാത്രം തന്നെയാണ്. 

ശീതളിനെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ പെട്ടന്നായിരുന്നു 'കുടുംബവിളക്ക് 'പരമ്പരയില്‍ നിന്നും അമൃത പിന്മാറിയത്. മറ്റൊരു ഷോയിലേക്ക് എത്താന്‍ വേണ്ടിയാണ് 'കുടുംബവിളക്ക്' ഉപേക്ഷിച്ചതെന്നായിരുന്നു അമൃത പറഞ്ഞത്. പരമ്പരയ്ക്കുശേഷം അമൃത ചില മിനിസ്‌ക്രീന്‍ ഷോകളിലും, ഹ്രസ്വ ചിത്രങ്ങളിലും, ഫോട്ടോഷൂട്ടുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. പരമ്പരയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത ആരാധകരുമായി എല്ലാം വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. 

View post on Instagram

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച രസകരമായ ചില ചിത്രങ്ങളും വീഡിയോയുമാണ് ആരാധകർ ഏറ്റെടുക്കുന്നത്. അടുത്തിടെ ഗുരുവായൂർ ദർശനം നടത്തിയതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് അമൃത ഇൻസ്റ്റയിൽ പങ്കുവച്ചത്. എന്നാൽ ഇതിൽ ഏറെ രസകരമായ ചില വീഡിയോകളുമുണ്ട്. പാപ്പാന്റെ സമ്മതത്തോട ആനയെ തൊടാൻ അടുത്തെത്തുന്ന അമൃത ആനയെ തൊടുന്നതും, പെട്ടെന്ന് പേടിച്ച് ഓടിമാറുന്നതും വീഡിയോയിൽ കാണാം. സുരാജ് വെഞ്ഞാറമ്മൂട് ഒരു സിനിമയിൽ പറഞ്ഞ ഡയലോഗുമായാണ് വീഡിയോ അമൃത പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ചുമ്മാ ഇതുപോലെ പേടിക്കില്ലേ...' എന്നാണ് താരം കാപ്ഷനായി കുറിച്ചിരിക്കുന്നത്.

View post on Instagram

ഒടുവിൽ കുളിക്കാൻ കിടന്ന ആനയെ തൊടുന്നതും അടുത്തുനിന്ന് ഫോട്ടോയൂം വീഡിയോയും ചിത്രീകരിക്കുന്നതും എല്ലാം അമൃത ഇൻസ്റ്റയിൽ പങ്കുവച്ചിട്ടുണ്ട്. വലിയ സന്തോഷത്തോടെയാണ് ആരാധകർ വീഡിയോകളും ഈ വിശേഷങ്ങളുമെല്ലാം സ്വീകരിക്കുന്നത്.

അമൃതയുടെ പഴയകാല ചിത്രം

കുറച്ച് ദിവസംമുന്നേ അമൃത സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച ചിത്രം തരംഗമായിരുന്നു. ഇത് അമൃത തന്നെയാണോ, എന്തെങ്കിലും ഓപ്പറേഷന്‍ ചെയ്താണോ ഇപ്പോഴുള്ള പോലെയായത് എന്നെല്ലാമായിരുന്നു ആരാധകര്‍ ആ ചിത്രത്തിന് കമന്റ് ചെയ്‍തത്. കൂടാതെ, അത് അമൃത തന്നെയാണോ എന്നും പലരും സംശയവുമായെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ച ഫോട്ടോ, തന്റേത് തന്നെയാണെന്നും, ഇപ്പോള്‍ താന്‍ പ്ലാസ്റ്റിക് സര്‍ജറിയൊന്നും ചെയ്‍തിട്ടില്ലെന്നും വ്യക്തമാക്കി താരം എത്തിയിരുന്നു.

View post on Instagram

'ആ ഫോട്ടോയിലെ ആള്‍ ഞാന്‍ തന്നെയായിരുന്നു. അത് ഒരു രണ്ടായിരത്തി പതിനഞ്ച് സമയത്തെ ഫോട്ടോയാണ്. അതിനുശേഷം ഇപ്പോള്‍ ഞാന്‍ ആ ഫോട്ടോയും, എന്റെ ഇപ്പോഴത്തെ ഫോട്ടോയും വച്ചുനോക്കുമ്പോള്‍ എനിക്കുതന്നെ അത്ഭുതമാണ്. എന്നോട് പലരും ചോദിച്ച കാര്യം ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തോ, ബോട്ടോക്‌സിന്‍ ഇന്‍ജക്ഷനെടുത്തോ, ടാബ്ലറ്റ് എന്തേലും കഴിച്ചോ അങ്ങനെയോക്കെയാണ്. കൂട്ടുകാര്‍ വരെ ചോദിക്കുന്നത് അങ്ങനെ തന്നെയാണ്. സത്യത്തില്‍ എന്റെ ജീവിതത്തില്‍ അങ്ങനൊന്നും ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല.

View post on Instagram

ഇതെല്ലാം ചെയ്യുന്ന ആളുകളുണ്ട്, ചിലരെയൊക്കെ എനിക്കുമറിയാം. അതവരുടെ പ്രൊഫഷന് വേണ്ടിയൊക്കെ ആകാം. അത് തെറ്റെന്നുമല്ല. എന്റെ വലിയ മാറ്റം പല്ലില്‍ കമ്പി ഇട്ടതോടെ വന്നതാണ്. വല്ല് ശരിയാകുമ്പോള്‍തന്നെ നമ്മുടെ ഫേസില്‍ നല്ല മാറ്റം വരും. കൂടാതെ ഹെയര്‍ സ്‌ട്രെക്ച്ചര്‍ ഞാന്‍ മാറ്റിയിരുന്നു. പിന്നെ അല്പം തടി വച്ചു. ഡ്രസ്സിംഗ് സ്റ്റൈല്‍ മാറ്റി. അതെല്ലാമാണ് ഒരാളെ പെട്ടന്ന് മാറ്റുന്ന കാര്യങ്ങള്‍. അതാണ് എനിക്കും സംഭവിച്ചത്. ഇപ്പോൾ വീണ്ടും പല്ലിൽ കമ്പിയിട്ടത് ചെറിയ അകൽച്ചയുള്ളത് കാരണമാണ്. അതുകൊണ്ട് ഈ മാസ്‍ക് സ്ഥിരമാക്കിയാലോ എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്.'- എന്നുമായിരുന്നു അമൃത പറഞ്ഞത്.