ഴിഞ്ഞ ആഴ്ചയിലെ ടിആർപി പുറത്തുവന്നിരിക്കുകയാണ്. മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന ടെലിവിഷൻ പരമ്പരയായി കുടുംബവിളക്ക് തുടരുന്നു എന്നതാണ് പുതിയ കണക്കുകൾ പറയുന്നത്. മീര വാസുദേവും കെകെ മേനോനും പ്രധാന കഥാപാത്രങ്ങളായ കുടുംബവിളക്ക് മലയാള ടെലിവിഷനിലെ ഏറ്റവും ഇഷ്ടപ്പെടുന്ന പരമ്പരയായി തുടരുമ്പോൾ, കഴിഞ്ഞ ആഴ്ചയിൽ രണ്ടാം സ്ഥാനത്തെത്തിയ സാന്ത്വനം ഈ ആഴ്ചയിലും രണ്ടാം സ്ഥാനം നിലനിർത്തിയെന്നതാണ് മറ്റെരു പ്രത്യേകത.

'പാടാത്തപൈങ്കിളി' എന്ന പരമ്പരയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു കഴിഞ്ഞ ആഴ്ച സാന്ത്വനത്തിന്റെ നേട്ടം. എന്നാൽ ഇത്തവണ മൂന്നാം സ്ഥാനവും നഷ്ടപ്പെടുകയാണ് പാടാത്ത പൈങ്കിളിക്ക്. കഴിഞ്ഞ ആഴ്ച നാലാം സ്ഥാനത്തുണ്ടായിരുന്ന അമ്മയറിയാതെ ആണ് ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. വളരെ ചെറിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് അമ്മയറിയാതെ പാടാത്ത പൈങ്കിളിക്ക് മുന്നിലെത്തിയിരിക്കുന്നത്.

കഥാഗതിയിലെ ട്വിസ്റ്റിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ മനം കവരുകയായിരുന്നു 'സന്ത്വനം'. കഴിഞ്ഞയാഴ്ച  റേറ്റിംഗിൽ രണ്ടാം സ്ഥാനം നേടിയതിന് കാരണവും ഇതു തന്നെയായിരുന്നു. ശിവനും അഞ്ജലിയും തമ്മിലുള്ള ബന്ധത്തിൽ പ്രണയനിമിഷങ്ങൾ സമ്മാനിക്കുന്നതാണ് പുതിയ കഥാഗതി. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പരമ്പരയ്ക്ക് വലിയ ആരാധകരാണുള്ളത്.

സഹോദരന്മാരായ ശിവന്റെയും ഹരിയുടെയും വിവാഹത്തിന് ശേഷം പരമ്പരയുടെ  കഥാസന്ദർഭം പുതുമയുള്ളതായിരുന്നു. തന്റെ പ്രണയിനിയുമായി ശിവൻ വിവാഹിതനായപ്പോൾ ദേവിയുടെ അഭ്യർത്ഥനപ്രകാരം ശിവൻ  അഞ്ജലിയെ വിവാഹം കഴിച്ചു. തുടർന്നുള്ള വഴക്കിനൊടുവിൽ പുറത്തുപറയാത്ത പ്രണയത്തിന്റെ രസകരമായ നിമിഷങ്ങളാണ് പരമ്പരയെ ഇപ്പോൾ മുന്നോട്ട് നയിക്കുന്നത്. പാടാത്ത പൈങ്കിളി നാലാം സ്ഥാനത്തേക്ക് വന്നപ്പോൾ മൌനരാഗമാണ് അഞ്ചാം സ്ഥാനത്തുള്ളത്.