ലയാളികൾ ഏറ്റവുമധികം ആളുകൾ കണ്ട ഷോയായി കുടുംബവിളക്ക് തുടരുന്നു. ഏറ്റവും പുതിയ ടിആർപി റിപ്പോർട്ട് പ്രകാരമുള്ള കണക്കുകളാണ്  കുടുംബവിളക്കിന്റെ അപ്രമാദിത്തം വെളിവാക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനങ്ങൾക്കിടയിൽ മാറി മാറി വന്ന ജനപ്രിയ പരമ്പര  'സാന്ത്വനം' ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

മീര വാസുദേവ്-കെകെ മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന  'കുടുംബവിളക്ക്' തുടക്കംമുതൽ തന്നെ ടിആർപി ചാർട്ടുകൾ ഭരിക്കുകയാണ്. അടുത്തിടെ വാനമ്പാടി താരം ഗൌരി പ്രകാശ് കൂടി ഷോയിലേക്ക് എത്തിയതോടെ, പുതിയ കഥാഗതിയിലാണ് പരമ്പര.

രസകരമായ ഒരു കഥാഗതിയുമായി 'സാന്ത്വന'വും പ്രേക്ഷകഹൃദയം കവരുകയാണ്. അഞ്ജലിയും ശിവനും തമ്മിൽ പ്രണയം പൂത്തുലയുന്നതിലൂടെയാണ് പരമ്പരയുടെ മുന്നോട്ടുള്ള യാത്ര. ചിപ്പി രഞ്ജിത്ത്, രാജീവ് പരമേശ്വർ, ഗോപിക അനിൽ, സജിൻ, ഗിരീഷ് നമ്പ്യാർ എന്നിവരാണ് ഷോയിലെ പ്രധാന താരങ്ങൾ.

ടി‌ആർ‌പി ചാർ‌ട്ടുകളിൽ‌ മൂന്നാം സ്ഥാനത്ത് പാടാത്ത പൈങ്കിളിയണ്. കൺമണിയും അവളുടെ സഹോദരിമാരും തമ്മിലുള്ള ഒരു കോമഡി ട്രാക്കിലാണ് പരമ്പര മുന്നോട്ടുപോകുന്നത്. പ്രധാന നടന്മാരായ മനീഷയുടെയും സൂരജിന്റെയും ശ്രദ്ധേയമായ രസതന്ത്രമാണ് പരമ്പരയുടെ പ്രധാന ആകർഷണം. പ്രേക്ഷകരുടെ ഇഷ്ട പരമ്പര മൌനരാഗമാണ് നാലാം സ്ഥാനത്തെങ്കിൽ അഞ്ചാം സ്ഥാനത്ത് അമ്മയറിയാതെയാണ്.