Asianet News MalayalamAsianet News Malayalam

ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത! 1000 എപ്പിസോഡില്‍ അവസാനിക്കില്ല 'കുടുംബവിളക്ക്', ഇനി പുതിയ കഥ

2020 ല്‍ സംപ്രേഷണം ആരംഭിച്ച പരമ്പര

kudumbavilakku season 2 from december 4 Meera Vasudevan Krishnakumar Menon Shwetha Venkat asianet serials nsn
Author
First Published Nov 30, 2023, 11:50 AM IST

മലയാളം ടെലിവിഷന്‍ പരമ്പരകളില്‍ ആദ്യ സ്ഥാനങ്ങളില്‍ എപ്പോഴും ഏഷ്യാനെറ്റിന്‍റെ പരമ്പരകള്‍ ആയിരിക്കും. അക്കൂട്ടത്തില്‍ത്തന്നെ പ്രേക്ഷകര്‍ക്ക് പ്രിയം കൂടിയ ചില പരമ്പരകള്‍ ഉണ്ട്. അതിലൊന്നാണ് കുടുംബവിളക്ക്. ആദ്യമെല്ലാം പ്രേക്ഷകരുടെ നിരന്തരമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നുവെങ്കിലും പിന്നീട് അതെല്ലാം കയ്യടികളാക്കി മാറ്റാന്‍ കുടുംബവിളക്കിന് കഴിഞ്ഞിട്ടുണ്ട്. സുമിത്ര എന്ന സ്ത്രീയുടെയും അവരുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഒരുപാട് ആളുകളുടേയും കഥയാണ് കുടുംബിളക്ക്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും നിലനില്‍പ്പിന്റെയും കഥയായി മാറിയപ്പോഴാണ് പരമ്പരയുടെ ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചത്. ഇപ്പോഴിതാ പുതുവഴിയേ സഞ്ചാരത്തിന് ഒരുങ്ങുകയാണ് പ്രേക്ഷകരുടെ പ്രിയ പരമ്പര.

2020 ല്‍ സംപ്രേഷണം ആരംഭിച്ച കുടുംബവിളക്ക് 1000 എപ്പിസോഡ് എന്ന നേട്ടത്തിലെത്തിയത് ഇന്നലെ ആയിരുന്നു. പ്രേക്ഷകരില്‍ വൈകാരികമായി അടുപ്പം തോന്നിപ്പിച്ചിട്ടുള്ള പരമ്പര ഇതിനകം നിരവധി വഴിത്തിരിവുകളിലൂടെ കടന്നുപോയിട്ടുണ്ട്. 1000 എപ്പിസോഡില്‍ പരമ്പര അവസാനിക്കുമോ എന്ന് ആശങ്കപ്പെട്ട ആരാധകര്‍ നിരവധി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ്. പരമ്പര അവസാനിക്കില്ലെന്ന് മാത്രമല്ല, മറിച്ച് പുതിയൊരു തുടക്കത്തിലേക്ക് നീങ്ങുകയാണ് സുമിത്രയും അടുപ്പക്കാരും.

നിലവിലെ കഥാപാത്രങ്ങളുടെ ആറ് വര്‍ഷത്തിന് ശേഷമുള്ള ജീവിതം പറയാന്‍ ഒരുങ്ങുകയാൻ് പരമ്പര. ഡിസംബര്‍ 4 മുതല്‍ രാത്രി 10 ന് പുതിയ കഥയുടെ സംപ്രേഷണം ആരംഭിക്കും. മലയാളം ടെലിവിഷന്‍ പരമ്പരകളുടെ റേറ്റിംഗില്‍ നിലവില്‍ 3- 4 സ്ഥാനങ്ങളിലായി തുടരുന്ന പരമ്പരയാണ് കുടുംബവിളക്ക്. പുതിയ കഥാവഴിയിലെ യാത്ര പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നറിയാന്‍ കാത്തിരിക്കേണ്ടിവരും. പുതിയ കഥാവഴി അവതരിപ്പിച്ചുകൊണ്ട് പ്രൊമോ വീഡിയോയും ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. 

ALSO READ : ബോളിവുഡിനോട് മുട്ടാന്‍ മറ്റാരെങ്കിലുമുണ്ടോ? ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ 10 ഇന്ത്യന്‍ സിനിമകള്‍ ഇവയാണ്

Latest Videos
Follow Us:
Download App:
  • android
  • ios