ജനുവരി 1 നും നവംബര്‍ 6 നുമിടയില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ഇന്ത്യന്‍ സിനിമകളില്‍ നിന്ന്
ഒരുകാലത്ത് വിദേശ മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി. ബജറ്റിലും കളക്ഷനിലും ആഗോള റിലീസിലുമൊക്കെ ബോളിവുഡിനെ കവച്ചുവെക്കുന്ന തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ഇറങ്ങുന്നുണ്ട്. കളക്ഷനില്‍ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങള്‍ വലിയ നേട്ടമാണ് സമീപകാലത്ത് നേടിയിട്ടുള്ളത്. ഒടിടിയുടെ ഇക്കാലത്ത് ഭാഷയ്ക്ക് അതീതമായ ജനപ്രീതിയും സിനിമകള്‍ നേടുന്നുണ്ട്. ഇപ്പോഴിതാ ഈ വര്‍ഷം ജനപ്രീതിയില്‍ മുന്നിലുള്ള 10 ചിത്രങ്ങളുടെ ലിസ്റ്റ് അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി.
ജനുവരി 1 നും നവംബര്‍ 6 നുമിടയില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ഇന്ത്യന്‍ സിനിമകളാണ് പരിഗണിച്ചിരിക്കുന്നത്. അതില്‍ത്തന്നെ ഐഎംഡിബിയില്‍ അഞ്ചോ അതിലധികമോ യൂസര്‍ റേറ്റിംഗ് ഉള്ളതും ചുരുങ്ങിയത് 15,000 വോട്ടുകളെങ്കിലും നേടിയതുമായ ചിത്രങ്ങളേ പരിഗണിച്ചിട്ടുള്ളൂ. ബോളിവുഡ് ചിത്രങ്ങളുടെ ആധിപത്യം തന്നെയാണ് ലിസ്റ്റില്‍. എന്നാല്‍ തമിഴില്‍ നിന്നും രണ്ട് ചിത്രങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യന്‍ ചിത്രങ്ങള്‍, ഐഎംഡിബി ലിസ്റ്റ്
1. ജവാന്‍
2. പഠാന്‍
3. റോക്കി ഓര്‍ റാണി കീ പ്രേം കഹാനി
4. ലിയോ
5. ഒഎംജി 2
6. ജയിലര്‍
7. ഗദര്‍ 2
8. ദി കേരള സ്റ്റോറി
9. തൂ ഝൂടീ മേം മക്കാര്‍
10. ഭോലാ
ഇന്ത്യന്‍ ബോക്സ് ഓഫീസിലും ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമാണ് പഠാന്‍. തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ വര്‍ഷങ്ങളുടെ ഇടവേളയെടുത്ത ഷാരൂഖ് ഖാന്‍റെ തിരിച്ചുവരവ് ചിത്രമായിരുന്നു പഠാന്‍. പഠാന് ശേഷമെത്തിയ ജവാന്‍ അതിലുമധികം കളക്റ്റ് ചെയ്തു. രണ്ട് ചിത്രങ്ങളും 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
