തിനിര്‍വേദത്തിലെ പപ്പു മലയാളിക്ക് പെട്ടന്ന് മറക്കാന്‍ കഴിയുന്ന കഥാപാത്രമായിരുന്നില്ല. രതിനിര്‍വ്വേദം എന്ന ചിത്രത്തിന്റെ പുതിയ പതിപ്പില്‍ പപ്പുവായി എത്തിയത് സിനിമാ സീരിയല്‍ താരമായ ശ്രീജിത്ത് വിജയ് ആയിരുന്നു. പല സീരിയലുകളിലും ചിത്രങ്ങളിലും വേഷമിട്ട താരം പിന്നീട് റേഡിയോ ജോക്കിയായി കളംമാറ്റി ചവിട്ടി. എന്നാല്‍ അധികം വൈകാതെ താരം മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

അവതാരകനായും ഒരുകൈ നോക്കിയതിനു പിന്നാലെയാണ് താരം  മലയാളം സീരിയല്‍ രംഗത്തേക്ക് ചുവടുവച്ചത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് പരമ്പരയിലെ അനിരുദ്ധ് എന്ന വേഷമായിരുന്നു അടുത്തായി താരം കൈകാര്യം ചെയ്തത്. ഈയടുത്താണ് കുടുംബവിളക്കില്‍ നിന്നും ശ്രീജിത്ത് പിന്മാറിയത്.

'നീയാണെന്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞന്‍' എന്നുപറഞ്ഞാണ് ശ്രീജിത്ത് മനോഹരമായ ഇളയച്ഛന്‍ ചിത്രം പങ്കുവച്ചത്. കുഞ്ഞിനോടൊപ്പമുള്ള മനോഹരമായ താരത്തിന്റെ ചിത്രത്തിന് നിരവധി ആരാധകരാണ് ആശംസയുമായെത്തുന്നത്. ശ്രീജിത്തിന്റെ സഹോദരിയുടെ മകനാണ് ചിത്രത്തിലുള്ളതെന്ന് താരം പറയുന്നുണ്ട്. എപ്പോഴും ശ്രീജിത്തിനൊപ്പം ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും കുട്ടിസുന്ദരന്റെ പേര് ശ്രീജിത്ത് ഇതുവരേയും പറഞ്ഞിട്ടില്ല. ഇന്നെങ്കിലും സുന്ദരക്കുട്ടന്റെ പേര് പറയണമെന്നാണ് ആരാധകര്‍ പറയുന്നത്.