Asianet News MalayalamAsianet News Malayalam

'പ്രതീഷി'നെ തേടി 'സുമിത്ര' ചെന്നൈയില്‍, പ്രേക്ഷകരെ കാത്തിരിക്കുന്നത് വന്‍ ട്വിസ്റ്റ്? 'കുടുംബവിളക്ക്' റിവ്യൂ

പ്രതീഷിനെ തേടി ചെന്നൈയിലേക്ക് സുമിത്രയും കൂട്ടരും

kudumbavilakku serial review asianet nsn
Author
First Published Sep 20, 2023, 8:02 PM IST

കുടുംബവിളക്ക് പരമ്പരയുടെ സ്ഥിരം പ്രേക്ഷകര്‍ക്ക് ഒരിക്കലും നിരാശരാകേണ്ടിവരാറില്ല. കാരണം പരമ്പര കാര്യമായ സംഭവവികാസങ്ങളില്ലാതെ മന്നോട്ട് പോകുമ്പോഴായിരുന്നു ഒരു ട്വിസ്റ്റ് സംഭവിക്കുക. നിലവിലെ കഥാഗതിയില്‍ പ്രതീഷ് എന്ന കഥാപാത്രമാണ് പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രം. സുമിത്രയുടെ മകന്‍ പ്രതീഷ് വല്ലാത്തൊരു കുടുക്കിലാണുള്ളത്. ചെന്നൈയില്‍ പാര്‍ട്ടിക്കായി പോയ പ്രതീഷിനെ ദീപ എന്ന സ്ത്രീയും അവരുടെ സഹോദരനും തടഞ്ഞുവച്ചിരിക്കുകയാണ്. വെറുതെ തടഞ്ഞുവച്ചിരിക്കുകയല്ല. വലിയൊരു കേസും തലയിലാക്കി, സമൂഹത്തില്‍ നാണം കെടുത്തിയാണ് പ്രതീഷിനെ അവര്‍ കുടുക്കിയിരിക്കുന്നത്. പാര്‍ട്ടിക്കിടെ പ്രതീഷിനെ മയക്കി, ദീപയുമൊന്നിച്ചുള്ള നഗ്ന ചിത്രങ്ങളുമെടുത്ത് അത് നാടാകെ പ്രചരിപ്പിച്ചുകഴിഞ്ഞു. എന്നാല്‍ കുരുക്കിലകപ്പെട്ടിരിക്കുന്ന പ്രതീഷ് വീട്ടിലുള്ളവരെ സ്വപ്‌നം കണ്ട് കിടക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അപ്പോഴും ദീപ പ്രതീഷിനെ വശീകരിക്കാനായി പരമാവധി ശ്രമിക്കുന്നുണ്ട്. പ്രതീഷിന് വരുന്ന കോളുകള്‍പോലും അറ്റെന്‍ഡ് ചെയ്യുന്നത് ദീപയാണ്. കൂടാതെ പല കടലാസുകളിലും ദീപയും സഹോദരനുംകൂടെ പ്രതീഷിനെക്കൊണ്ട് ഒപ്പ് ഇടീപ്പിക്കുന്നുമുണ്ട്.

അതേസമയം പ്രതീഷിന്റെ വാര്‍ത്തകളെല്ലാം അറിഞ്ഞ് ഭാര്യ സഞ്ജന ആകെ സങ്കടത്തിലാണ്. എന്താണ് ശരിക്ക് സംഭവിച്ചതെന്ന് സഞ്ജനയും മറ്റും അറിഞ്ഞില്ലെങ്കിലും അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ചതും മറ്റുമെല്ലാം എല്ലാവരും അറിയുന്നുണ്ട്. പ്രതീഷിനെ ഏറെ വിശ്വാസമുണ്ടെങ്കിലും സഞ്ജന ആകെ തകര്‍ന്നിരിക്കുകയാണ്. സുമിത്രയും രോഹിത്തും ചെന്നൈ വരെ ചെന്ന് പ്രതീഷിന് എന്തുപറ്റിയതാണെന്ന് അന്വേഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. അത് സഞ്ജനയോട് പറയുമ്പോള്‍ താനും കുഞ്ഞും കൂടി വരുന്നുണ്ടെന്നാണ് സഞ്ജന അറിയിക്കുന്നത്. അതിന് സുമിത്ര സമ്മതിക്കുന്നുമുണ്ട്. ചെന്നൈയിലേക്ക് പോയി വരുന്നതുവരെ ചെയ്യേണ്ടതിന്റെ നിര്‍ദ്ദേശങ്ങളെല്ലാം സുമിത്ര വേദികയ്ക്ക് നല്‍കുന്നുണ്ട്. ഡോക്ടറെ കാണണമെന്നും തന്റെ സുമിത്രാസ് എന്ന ബിസിനസ് മുഴുവനും നോക്കി നടത്തണം എന്നെല്ലാമാണ് സുമിത്ര വേദികയോട് പറയുന്നത്. അത് കേള്‍ക്കുന്ന സരസ്വതിയമ്മ കുശുമ്പ് പടര്‍ത്താന്‍ നോക്കുന്നെങ്കിലും അതൊന്നും സുമിത്രയുടെ അടുത്ത് നടക്കുന്നില്ല.

പിറ്റേന്നുതന്നെ എല്ലാവരും ചെന്നൈയില്‍ എത്തുന്നുണ്ട്. പ്രതീഷ് താമസിക്കുന്ന ഹോട്ടലില്‍ തന്നെയാണ് അപ്രതീക്ഷിതമായി സുമിത്രയും മറ്റും എത്തുന്നതും. ഹോട്ടലിലെ റിസപ്ഷനില്‍നിന്നും സുമിത്ര അറിയുന്നത്, പ്രതീഷ് ഇപ്പോള്‍ ദീപയ്‌ക്കൊപ്പമാണെന്നാണ്. അവിടെനിന്നും പ്രതീഷിന്റെ സ്റ്റുഡിയോയുടെ വിവരങ്ങളും സുമിത്ര ശേഖരിക്കുന്നുണ്ട്. സഞ്ജനയെ കൂട്ടാതെയാണ് രോഹിത്തും സുമിത്രയും വിവരങ്ങള്‍ അന്വേഷിക്കാനായി പോകുന്നത്. സ്റ്റുഡിയോയില്‍ നിന്ന് കേട്ട വിവരങ്ങളും ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല. ദീപയ്‌ക്കൊപ്പം കൂടിയതില്‍പ്പിന്നെ പാടാനായിപ്പോലും പ്രതീഷ് വരാറില്ലെന്നാണ് സ്റ്റുഡിയോക്കാര്‍ പറയുന്നത്. സുമിത്രയും രോഹിത്തും പ്രതീഷിനെ അന്വേഷിച്ച് ദീപയുടെ ഫ്‌ളാറ്റിലേക്ക് പോകുന്നതും പുതിയ എപ്പിസോഡില്‍ കാണിക്കുന്നുണ്ട്. പ്രതീഷിന് അപകടം പിണഞ്ഞെന്നുകരുതി അന്വേഷിക്കാന്‍ എത്തിയവര്‍ ഇപ്പോള്‍ കരുതുന്നത് പ്രതീഷ് മോശക്കാരനായി മാറിയെന്നാണ്.

ALSO READ : 'ഞാനില്ലാതെ എന്‍റെ കുടുംബം വിഷമിക്കും'; വിജയ് ആന്‍റണിയുടെ മകളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios