Asianet News MalayalamAsianet News Malayalam

'ഞാനില്ലാതെ എന്‍റെ കുടുംബം വിഷമിക്കും'; വിജയ് ആന്‍റണിയുടെ മകളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത് പൊലീസ്

ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്നു മീര

police find vijay antony daughter meera suicide note investigation going on nsn
Author
First Published Sep 20, 2023, 6:32 PM IST

ഞാന്‍ എല്ലാവരെയും സ്നേഹിക്കുന്നു. എല്ലാവരെയും ഞാന്‍ മിസ് ചെയ്യും.., തമിഴ് നടന്‍ വിജയ് ആന്‍റണിയുടെ മകള്‍ മീരയുടെ ആത്മഹത്യാക്കുറിപ്പിലെ ആദ്യ വരികളാണിത്. ഇന്നലെ പുലര്‍ച്ചെയാണ് ചെന്നൈ അള്‍വാര്‍പേട്ടിലെ വീട്ടില്‍ വിജയ് ആന്‍റണിയുടെ മകള്‍ മീരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മീരയെ ആദ്യം കണ്ടത് വീട്ടുജോലിക്കാരി ആയിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പൊലീസിന്‍റെ തെരച്ചിലിലാണ് വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന എഴുത്ത് കണ്ടെടുത്തത്.

ഞാന്‍ എല്ലാവരെയും സ്നേഹിക്കുന്നു. എല്ലാവരെയും ഞാന്‍ മിസ് ചെയ്യും. എന്‍റെ സുഹൃത്തുക്കളെയും അധ്യാപകരെയുമൊക്കെ ഞാന്‍ മിസ് ചെയ്യും. ഞാനില്ലാതെ എന്‍റെ കുടുംബം വിഷമിക്കും, ഇങ്ങനെ പോകുന്ന വരികളിലൂടെ ഏറെ വൈകാരികതയോടെ എഴുതിയിരിക്കുന്ന കത്താണ് ഇതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി മീര വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്ന പശ്ചാത്തലം പരിഗണിച്ച് ഈ കത്ത് ആത്മഹത്യയ്ക്ക് തൊട്ടുമുന്‍പ് എഴുതിയതാണോ അതോ നേരത്തേതന്നെ എഴുതിയിരുന്നതാണോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്നു 16 വയസുകാരിയായ മീര. സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി ആയിരുന്നു. 

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടാണ് മീരയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്. പിന്നാലെ ആള്‍വാര്‍പേട്ടിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. തമിഴ് സിനിമാ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും വിജയ് ആന്റണിയുടെ വീട്ടില്‍ എത്തിയിരുന്നു.  മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. പുറത്ത് നിന്ന മാധ്യമങ്ങളുടെ ക്യാമറാ കണ്ണില്‍ പെടാതിരിക്കാന്‍ വെളുത്ത തൂവാലയാല്‍ മകളുടെ മുഖം അംബുലന്‍സില്‍ മറച്ചുപിടിച്ചിരുന്നു വിജയ് ആന്‍റണി.

ALSO READ : വിതരണാവകാശം വാങ്ങിയത് റെക്കോര്‍ഡ് തുകയ്ക്ക്; കേരളത്തില്‍ വര്‍ക്ക് ആയോ 'ജവാന്‍'? രണ്ടാഴ്ച കൊണ്ട് നേടിയ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios