ശരണ്യയും സരസ്വതിയും ഒന്നിച്ചിരുന്ന് സംസാരിക്കുന്നത് മുഴുവന്‍ വേദികയെ കുറിച്ചാണ്. സഹതാപം അവര്‍ പറയുന്ന വാക്കുകളിലുണ്ടെങ്കിലും, സിദ്ധാര്‍ത്ഥിനെ മുഷിപ്പിക്കാതെ മെല്ലെ വേദികയെ ഒഴിവാക്കാം എന്നാണ് ഇരുവരും പറയുന്നത്.

ഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി വേദികയെ ചുറ്റിപ്പറ്റിയാണ് കുടുംബവിളക്ക് മുന്നോട്ട് പോകുന്നത്. വേദികയ്ക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ വേദികയോട് പ്രേക്ഷകര്‍ക്കും കുറേശ്ശെ മനസ്സലിവ് ഉണ്ടായിട്ടുണ്ട്. രോഹിത്ത് വേദികയെ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് സംസാരിച്ച സയമയത്ത് വേദികയുടെ കാര്യങ്ങള്‍ ഒരല്പം ക്രിട്ടിക്കലാണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. അത് രോഹിത്ത് അതുപോലെതന്നെ സുമിത്രയോട് പറയുന്നുണ്ടെങ്കിലും, സുമിത്ര അതിനെ അത്ര ഗൗരവത്തോടെ എടുത്തിട്ടില്ല. കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍, രോഹിത്ത് കിടക്കാന്‍ നോക്കെന്നാണ് സുമിത്ര രോഹിത്തിനോട് പറയുന്നത്. സിംപതി പിടിച്ചുപറ്റാനുള്ള വേദികയുടെ അടവാണ് എല്ലാമെന്നാണ് സിദ്ധാര്‍ത്ഥും കരുതുന്നത്. അതുകൊണ്ടുതന്നെ വേദികയെ പെട്ടന്നുതന്നെ ഡൈവോഴ്‌സ് ചെയ്യാനുള്ള ഓട്ടത്തിലാണ് സിദ്ധാര്‍ത്ഥ്.

വേദികയുടെ രോഗവിവരം അറിയുന്ന സിദ്ധാര്‍ത്ഥിന്റെ അമ്മ സരസ്വതി, അത് സ്വന്തം മകളായ ശരണ്യയെ വിളിച്ച് അറിയിക്കുന്നുണ്ട്. കൂടെ സിദ്ധാര്‍ത്ഥിന് ഇപ്പോള്‍ വേദികയെ എങ്ങനെയെങ്കിലും ഒഴിവാക്കിയാല്‍ മതി എന്നാണെന്നുകൂടെ സരസ്വതി ശരണ്യയോട് പറയുമ്പോള്‍, എന്നാല്‍പിന്നെ വേദികയുടെ കാര്യത്തില്‍ അധികം തലയിടേണ്ടെന്നും, ഞാന്‍ അമ്മയെ കാണാന്‍ നാളെ അങ്ങോട്ട് വരാമെന്നുമാണ് ശരണ്യ പറയുന്നത്. താന്‍ ഡോക്ടറെ കാണാന്‍ പോയ വിവരവും, രോഗത്തെപ്പറ്റിയുമെല്ലാം സിദ്ധാര്‍ത്ഥിനോട് പറയുന്നുണ്ട് വേദിക. എന്നാല്‍ അതെല്ലാം കേട്ടശേഷം വേദികയെ വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുകയാണ് സിദ്ധാര്‍ത്ഥ് ചെയ്യുന്നത്. എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ അടവ് മനസ്സിലാക്കുന്ന വേദിക അതിന് സമ്മതിക്കുന്നില്ല.

ശരണ്യയും സരസ്വതിയും ഒന്നിച്ചിരുന്ന് സംസാരിക്കുന്നത് മുഴുവന്‍ വേദികയെ കുറിച്ചാണ്. സഹതാപം അവര്‍ പറയുന്ന വാക്കുകളിലുണ്ടെങ്കിലും, സിദ്ധാര്‍ത്ഥിനെ മുഷിപ്പിക്കാതെ മെല്ലെ വേദികയെ ഒഴിവാക്കാം എന്നാണ് ഇരുവരും പറയുന്നത്. അതിനിടെയായിരുന്നു വേദിക സരസ്വതിയെ വിളിച്ച് ഒന്ന് വീട്ടിലേക്ക് വരാന്‍ പറഞ്ഞത്. കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനാണെന്ന് വേദിക പറയുന്നത്. ഉടനെതന്നെ സരസ്വതിയും ശരണ്യയും വേദികയുടെ വീട്ടിലേക്ക് പോകുകയാണ്. ഇത്രനാള്‍ തന്റെകൂടെ നിന്നിരുന്ന സരസ്വതിയും, ശരണ്യയും, ഇനിയും കൂടെ കാണും എന്ന് കരുതിയാണ് വേദിക അവരെ അങ്ങോട്ട് വിളിച്ച് വരുത്തുന്നത്. സിദ്ധാര്‍ത്ഥ് തന്നെ ഇവിടെനിന്നും ഇറക്കിവിടാനും ജീവിതത്തില്‍നിന്നും ഒഴിവാക്കാനും ശ്രമിക്കുന്നുവെന്നും അവരോട് വേദിക പറയുന്നുണ്ട്. അതിനെപ്പറ്റി സിദ്ധാര്‍ത്ഥിനെ ഒന്ന് പറഞ്ഞ് മനസ്സിലാക്കണം എന്ന് പറഞ്ഞാണ് വേറെ റൂമിലുള്ള സിദ്ധാര്‍ത്ഥിനടുത്തേക്ക് പറഞ്ഞുവിടുന്നത്.

എല്ലാം ഞങ്ങള്‍ ശരിയാക്കാം എന്നുപറഞ്ഞുകൊണ്ട് സിദ്ധാര്‍ത്ഥിനരികിലേക്ക് പോകുന്ന ശരണ്യയും സരസ്വതിയും സംസാരിക്കുന്നതെല്ലാം വേദിക മാറിനിന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. സിദ്ധാര്‍ത്ഥിനെ മാറ്റി നിര്‍ത്തി അമ്മയും സഹോദരിയും പറയുന്നത് എങ്ങനെയെങ്കിലും വേദികയെ ഒഴിവാക്കണം എന്നാണ്. രോഗം ഇതായതോണ്ട് പെട്ടന്ന് മരിക്കുമെന്ന തരത്തില്‍ വരെ അവര്‍ സംസാരിക്കുന്നുണ്ട്. അത്ര ക്രൂരനല്ല സിദ്ധാര്‍ത്ഥ് എന്ന് തോന്നുന്നു, കാരണം അങ്ങനെ സരസ്വതി പറയുമ്പോള്‍ സിദ്ധാര്‍ത്ഥ് അവരെ വിലക്കുന്നുണ്ട്. 

'നേതാവ് ചമയാതെ ജനാധിപത്യത്തിന്റെ കുഞ്ഞുങ്ങളായി നടക്കുക, അതാണ് ആ മനുഷ്യന്റെ മരണം നൽകുന്ന പാഠം'

വേദികയെ വീട്ടില്‍നിന്നും ഇറക്കിവിടണം എന്നുമാത്രമാണ് സിദ്ധാര്‍ത്ഥിനുള്ളത്. ഇവരുടെ സംഭാഷണമെല്ലാം കേള്‍ക്കുന്ന വേദിക ആകെ തളര്‍ന്നുപോകുകയാണ്. താന്‍ തന്റെ അടുത്തയാളുകളെന്ന് കരുതിയിരുന്നവരുടെ തനിനിറം ഇതായിരുന്നല്ലോ എന്നറിയുമ്പോള്‍ പൊട്ടിക്കരഞ്ഞു പോകുകയാണ് വേദിക. ശരീരത്തിന്റെ രോഗം മാറ്റാമെങ്കിലും ചിലരുടെ ദുഷിച്ച മനസ്സ് മാറ്റാന് പ്രയാസമാണെന്ന് അവരോട് വേദിക പറയുന്നതാണ് പുതിയ എപ്പിസോഡിലുള്ളത്. ഇനി വേദികയുടെ പുതിയ മുഖമായിരിക്കും പ്രേക്ഷകര്‍ കാണാന്‍ പോകുന്നതെന്ന് പ്രതീക്ഷിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News