മീര വാസുദേവ് കഴിഞ്ഞദിവസങ്ങളിലായി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

തിരുവനന്തപുരം: തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ലേഖയായെത്തി പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് മീരാ വാസുദേവ്. കാലങ്ങള്‍ക്കുശേഷം മീരയെ മലയാളി പ്രേക്ഷകര്‍ കാണുന്നത് സുമിത്രയായിട്ടായിരുന്നു. തിരിച്ചുവരവിലൂടെ പ്രേക്ഷകര്‍ ഇത്രയധികം സ്വീകരിച്ച മറ്റൊരു താരമില്ലെന്നുവേണം പറയാന്‍. ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്കെത്തിയപ്പോള്‍ മീരയുടെ ആരാധകരുടെ എണ്ണവും കൂടിയിട്ടുണ്ട്.

ടെലിവിഷന്‍ സീരിയലുകളില്‍ ഏറ്റവും സൂപ്പര്‍ഹിറ്റായി മാറിയ 'കുടുംബവിളക്കി'ലൂടെ പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മീര എത്തിയത്. സിനിമയെക്കാളും കൂടുതല്‍ പ്രശസ്തി ലഭിച്ച സീരിയലിന്റെ വിജയത്തില്‍ സന്തോഷിക്കുകയാണ് മീരയിപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. അവ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

മീര വാസുദേവ് കഴിഞ്ഞദിവസങ്ങളിലായി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഏഷ്യാനെറ്റിലെ സ്റ്റാര്‍ട്ട് മ്യൂസിക്, ആരാദ്യം പാടും ഷോയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് മീര പങ്കുവച്ചത്. 'കുടുംബവിളക്കി'ലെ 'സുമിത്ര'യായതിന് ശേഷം മിക്കപ്പോഴും നാടന്‍ വേഷങ്ങളിലാണ് മീര പൊതുവെ പ്രത്യക്ഷപ്പെടാറ്. 

ഇതിന് മുമ്പും ഇത്തരം ഫോട്ടോഷൂട്ടുകള്‍ താരം നടത്തിയിട്ടുണ്ടെങ്കിലും, എപ്പോഴത്തേക്കാളും സുന്ദരിയായിട്ടുണ്ടല്ലോയെന്നാണ് പ്രേക്ഷകര്‍ കമന്റായി മീരയോട് പറയുന്നത്. മഞ്ഞ ലെഹങ്ക ഫ്രോക്കിലാണ് ചിത്രങ്ങളില്‍ മീരയുള്ളത്. അതോടൊപ്പംതന്നെ മിനിമല്‍ മേക്കപ്പും, മിനിമലായ ആഭരണങ്ങളും, എല്ലായിപ്പോഴത്തേയും പോലെതന്നെ മീരയുടെ ചിരിയും ചിത്രത്തിന്റെ മനോഹാരിത കൂട്ടുന്നുണ്ട്. 

ഫോട്ടോഷൂട്ട് വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുമുന്നേതന്നെ വൈറലായിരുന്നു. അതുകൊണ്ടുതന്നെ ചിത്രങ്ങളും പെട്ടന്നുതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായി. കുടുംബവിളക്ക് ഫാന്‍സ് പേജുകളിലും, മറ്റ് സിനിമാ റിലേറ്റഡ് ഇന്‍സ്റ്റഗ്രാം പേജുകളിലുമെല്ലാം ചിത്രം ആഘോഷിക്കപ്പെട്ടുകഴിഞ്ഞു.

കുടുംബവിളക്ക് താരങ്ങള്‍ മിക്കവരും സ്റ്റാര്‍ട്ട് മ്യൂസിക് വേദിയിലെത്തിയിട്ടുണ്ട്. പരമ്പരയിലെ ശീതള്‍, സുമിത്ര, രോഹിത്ത് തുടങ്ങിയവരുള്ള പ്രൊമോ ഏഷ്യാനെറ്റ് കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു. രസകരമായ സ്‌കിറ്റും മ്യൂസിക്കുമെല്ലാമായി പ്രോഗ്രാമും രസകരമാണെന്നാണ് പ്രൊമോ പറയുന്നത്.

View post on Instagram

'ഷാരൂഖ് എന്‍റെ അമ്മ, ദളപതി വിജയ് എന്‍റെ ഭാര്യ: അടുത്ത പടം 3000 കോടി നേടും': അറ്റ്ലി

പ്രായവും തടിയും കുറയ്ക്കാന്‍ ഫോട്ടോഷോപ്പ്; ഐശ്വര്യ റായി പെട്ടു; കൈയ്യൊടെ പൊക്കി ആരാധകര്‍.!