Asianet News MalayalamAsianet News Malayalam

വീണ്ടും വിയോഗ ദു:ഖത്തില്‍ സുമിത്രേച്ചി: രോഹിത്തിന് ദാരുണാന്ത്യം; കുടുംബവിളക്കില്‍ വീണ്ടും ട്വിസ്റ്റ്

സുമിത്ര എന്ന സ്ത്രീയുടെയും അവരുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഒരുപാട് ആളുകളുടേയും കഥയാണ് കുടുംബിളക്ക്. 

kudumbavilakku sumithra on deep sorrow husband rohit died vvk
Author
First Published Dec 19, 2023, 9:22 AM IST

തിരുവനന്തപുരം: മലയാളം ടെലിവിഷന്‍ പരമ്പരകളില്‍ ആദ്യ സ്ഥാനങ്ങളില്‍ എപ്പോഴും ഏഷ്യാനെറ്റിന്‍റെ പരമ്പരകള്‍ ആയിരിക്കും. അക്കൂട്ടത്തില്‍ത്തന്നെ പ്രേക്ഷകര്‍ക്ക് പ്രിയം കൂടിയ ചില പരമ്പരകള്‍ ഉണ്ട്. അതിലൊന്നാണ് കുടുംബവിളക്ക്. ആദ്യമെല്ലാം പ്രേക്ഷകരുടെ നിരന്തരമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നുവെങ്കിലും പിന്നീട് അതെല്ലാം കയ്യടികളാക്കി മാറ്റാന്‍ കുടുംബവിളക്കിന് കഴിഞ്ഞിട്ടുണ്ട്. 

സുമിത്ര എന്ന സ്ത്രീയുടെയും അവരുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഒരുപാട് ആളുകളുടേയും കഥയാണ് കുടുംബിളക്ക്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും നിലനില്‍പ്പിന്റെയും കഥയായി മാറിയപ്പോഴാണ് പരമ്പരയുടെ ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചത്. ഇപ്പോഴിതാ പുതുവഴിയേ സഞ്ചാരത്തിന് ഒരുങ്ങുകയാണ് പ്രേക്ഷകരുടെ പ്രിയ പരമ്പര.

2020 ല്‍ സംപ്രേഷണം ആരംഭിച്ച കുടുംബവിളക്ക് 1000 എപ്പിസോഡ് എന്ന നേട്ടത്തിലെത്തിയത് ഇന്നലെ ആയിരുന്നു. പ്രേക്ഷകരില്‍ വൈകാരികമായി അടുപ്പം തോന്നിപ്പിച്ചിട്ടുള്ള പരമ്പര ഇതിനകം നിരവധി വഴിത്തിരിവുകളിലൂടെ കടന്നുപോയിട്ടുണ്ട്. 1000 എപ്പിസോഡില്‍ പരമ്പര അവസാനിക്കുമോ എന്ന് ആശങ്കപ്പെട്ട ആരാധകര്‍  ഉണ്ടായിരുന്നു. എന്നാല്‍ ആ ആശങ്ക ഏഷ്യാനെറ്റ് തന്നെ അവസാനിപ്പിച്ചിരുന്നു.

എന്തായാലും വലിയൊരു ട്വിസ്റ്റാണ് ഇപ്പോള്‍ കുടുംബ വിളക്കില്‍ നടന്നിരിക്കുന്നത്. സുമിത്രയുടെ രണ്ടാം ഭര്‍ത്താവ് രോഹിത്ത് മരണപ്പെട്ടിരിക്കുന്നു. ഇതിന്‍റെ വീഡിയോ ഏഷ്യാനെറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. രോഹിത്തിന് വിട നല്‍കി സുമിത്ര എന്നാണ് വീഡിയോയുടെ ടൈറ്റില്‍. 

രോഹിത്ത് മരിക്കണ്ടായിരുന്നു, ഉടന്‍ തിരിച്ചുവരും എന്നത് അടക്കം നിരവധി കമന്‍റുകളാണ് ഈ വീഡിയോയ്ക്ക് അടിയില്‍ വരുന്നത്. എന്തായാലും രോഹിത്തിന്‍റെ മരണത്തോടെ കുടുംബ വിളക്ക് പുതിയ വഴിത്തിരിവിലേക്ക് നീങ്ങും എന്നാണ് മനസിലാക്കേണ്ടത്.  

 മലയാളം ടെലിവിഷന്‍ പരമ്പരകളുടെ റേറ്റിംഗില്‍ നിലവില്‍ 3- 4 സ്ഥാനങ്ങളിലായി തുടരുന്ന പരമ്പരയാണ് കുടുംബവിളക്ക്. പ പുതിയ കഥാവഴി അവതരിപ്പിച്ചുകൊണ്ട് പ്രൊമോ വീഡിയോ നേരത്തെ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. 

സെൻസർ ബോർഡ് സിഇഒ തെറിച്ചതിന് കാരണം രണ്‍ബീര്‍ കപൂറിന്‍റെ അനിമല്‍; കേന്ദ്ര സര്‍ക്കാര്‍ കോപത്തില്‍.!

'കൊള്ളാമല്ലോ ചെറുക്കന്‍, ദുബായി പ്രിന്‍സിന്റെ മൂക്ക് പോലെയുണ്ടല്ലോ' എന്ന് പറഞ്ഞ് തുടങ്ങിയ പ്രണയം.!

Latest Videos
Follow Us:
Download App:
  • android
  • ios