തിയേറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചിത്രത്തില്‍ നായകനായി എത്തിയ മാത്യൂ തോമസിന്‍റെ ആദ്യ ചിത്രമായ കുമ്പളങ്ങി നൈറ്റ്സിന്‍റ ഒരു പോസ്റ്റര്‍ ചിത്രം സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. ജനമനസുകളില്‍ ഇടംപിടിച്ച കുമ്പളങ്ങിയില്‍ കുടുംബത്തിലെ ഇളയവന്‍റെ വേഷമായിരുന്നു മാത്യു ചെയ്തത്.

ഫ്രാങ്കി എന്ന പേരില്‍ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു അത്. ചിത്രത്തിന്‍റെ അവസാനം എല്ലാവരും ചേര്‍ന്ന് പങ്കാളികളോടൊപ്പമുള്ള ചിത്രത്തിനൊപ്പം തണ്ണീര്‍ മത്തനിലെ കീര്‍ത്തി (അനശ്വര രാജന്‍)യുടെ ചിത്രവും ചേര്‍ത്ത് വച്ചാണ് സോഷ്യല്‍ മീഡിയയുടെ ആഘോഷം.

ഒടുവില്‍ ഫ്രാങ്കിക്ക് ഇഷ്ടപ്പെട്ട 'ചിക്കും' എത്തി. കുംബളങ്ങി കുടുംബത്തിലെ ഇളയവന്‍ ഫ്രാങ്കിക്കും ഒരു കൂട്ടായി എന്ന തരത്തിലാണ് കമന്‍റുകളും ഷെയറുകളും വരുന്നത്. ചിത്രം 'ഫ്രാങ്കി' തന്നെ  പങ്കുവയ്ക്കുകയും ചെയ്യുന്നു.