റെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാഖ് ജനിച്ചത്. കാത്തിരിപ്പിനൊടുവിൽ കിട്ടിയ കൺമണിയെ ചുറ്റിപ്പറ്റിയാണ് ഇരുവരുടെയും ജീവിതമിപ്പോൾ. ഇസയുടെ കുഞ്ഞ് കുഞ്ഞ് കുസൃതികൾ സമൂഹമാധ്യമങ്ങളിൽ ചാക്കോച്ചൻ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തിൽ പങ്കുവച്ച ഒരു ക്യൂട്ട് ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുന്നത്.

നടൻ സൗബിന്‍റെ മകൻ ഓർഹാനും ഇസഹാക്കും കണ്ടുമുട്ടിയപ്പോഴുള്ള ഒരു ചിത്രമാണിത്. ഇസയെ കണ്ടമാത്രയിൽ മുത്തം കൊടുക്കുന്ന ഓർഹാന്‍റെ ചിത്രമാണിത്. ചിത്രത്തിന് താഴേ ചാക്കോച്ചൻ എഴുതിയ കുറിപ്പാണ് മറ്റൊരു രസകരമായി കാര്യം.

“സാഹോദര്യം… ഓർഹാൻ ഇസുവിനെ കണ്ടപ്പോൾ… ഉമ്മ വയ്ക്കുന്ന കാര്യത്തിൽ ടൊവീ മോൻ ഇനി ഒർഹാൻ സൗബിൻ കുഞ്ഞിന് “ദക്ഷിണ” നൽകേണ്ടിവരുമെന്ന് തോന്നുന്നു !!!” എന്നാണ് ചിത്രത്തിന് ചാക്കോച്ചൻ നൽകിയ അടിക്കുറിപ്പ്. ടൊവീയെ നൈസായി ട്രോളിയല്ലേ,ഞങ്ങളുടെ പാവം ടൊവീയെ വെറുതെ വിടൂ, അള്ള് രാമേന്ദ്രൻ നൈസായിട്ട് ടൊവിക്ക് അള്ളുവച്ചല്ലോ എന്നൊക്കെയാണ് ചിത്രത്തിന് താഴേ വന്നിരിക്കുന്ന കമന്റുകൾ.

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയക്കും ഇസയെ കിട്ടിയത്. താൻ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ ചാക്കോച്ചൻ തന്നെയാണ് പങ്കുവച്ചതും. മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞു ജനിച്ച അന്നു തന്നെ താൻ അച്ഛനായ സന്തോഷം സൗബിൻ ആരാധകരുമായി പങ്കുവച്ചിരുന്നു.