മുഷ്താഖ് അലി ട്രോഫി ട്വന്റ്20യില്‍ മുംബൈക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന് അഭിനന്ദനവുമായി നടൻ കുഞ്ചാക്കോ ബോബൻ. ഫേസ്ബുക്ക് പേജിൽ അസ്ഹറുദ്ദീന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ അഭിനന്ദനം. 

‘അഭിനന്ദനങ്ങൾ, കേരളത്തിന് വേണ്ടി 137 റൺസ് നേടി വിജയ ശില്പിയായ അസറുദ്ധീൻ‘ എന്നാണ് ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് അസ്ഹറുദ്ദീന്‍ ഒന്നാംനിര ടീമായ മുംബൈക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തത്. അസ്ഹറുദ്ദീന്റെ 137 റണ്‍സ് മികവില്‍ കേരളം വിജയിച്ചു.

Congrats 🥳 കേരളത്തിന് വേണ്ടി 137 റൺസ് നേടി വിജയ ശില്പിയായ അസറുദ്ധീൻ

Posted by Kunchacko Boban on Wednesday, 13 January 2021

സെഞ്ച്വറിയേക്കാള്‍ സന്തോഷം ടീം ജയിച്ചതിലാണെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞിരുന്നു. തുടര്‍ന്നുള്ള കളികളിലും ജയിച്ച് ഗ്രൂപ്പില്‍ നിന്ന് മുന്നേറാനാണ് ടീം ശ്രമിക്കുകയെന്നും താരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവർ അസ്ഹറുദ്ദീന് പ്രശംസയുമായി എത്തിയിരുന്നു.