കുഞ്ചാക്കോ ബോബന്‍ ക്രിക്കറ്റ് കളിക്കുന്നതാണ്  സോഷ്യല്‍ മീഡിയ ഇപ്പോള്‍ രസകരമായി കണ്ട് ആസ്വദിക്കുന്നത്. വെറും ക്രിക്കറ്റ് കളിയല്ല. താരത്തിന്‍റെ ഹിറ്റില്‍ രണ്ടുപേര്‍ക്കാണ് ഇഞ്ച്വറി. കമല്‍ കെഎം സംവിധാനം ചെയ്യുന്ന പട എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിലായിരുന്നു ചാക്കോച്ചന്‍റെ രസകരമായ ക്രിക്കറ്റ് കളി. ടിക്ക് ടോക്ക് ജീവിതത്തില്‍ സംഭവിച്ചപ്പോള്‍ എന്ന തലക്കെട്ടോടെയാണ്  ബാറ്റ് വീശുന്ന വീഡിയോ ചാക്കോച്ചന്‍ പങ്കുവച്ചത്.

ഷൂട്ടിങ് ബ്രേക്കിനിടെ ക്രിക്കറ്റ് കളിക്കുകയാണ് ചാക്കോച്ചന്‍. പിന്നില്‍ നാട്ടിന്‍പുറങ്ങളെ ഓര്‍മിപ്പിക്കുന്ന ഓലമടലാണ് വിക്കറ്റ്. ബാറ്റുമായി പന്ത് നേരിടാന്‍ തയ്യാറായി നില്‍ക്കുന്ന ചാക്കോച്ചന്‍ ബൗണ്‍സ് ചെയ്ത് വന്ന പന്ത് മിഡോഫിലേക്ക് പായിക്കുന്നു. പന്ത് പിടിക്കാന്‍ ശ്രമിക്കുന്നയാള്‍ പിന്നോട്ട് മറിഞ്ഞു വീഴുന്നു. 

ഈ ദൃശ്യങ്ങളടക്കം പകര്‍ത്തിക്കൊണ്ടിരുന്ന മറ്റൊരാള്‍ ചിരിച്ചുകൊണ്ട് ഷൂട്ടിങ് തുടരുന്നു. അടുത്ത് പന്ത് നേരിട്ട ചാക്കോച്ചന്‍റെ ഷോട്ട് ലെഗ് സൈഡില്‍ മൊബൈല്‍ കാമറ പിടിച്ചു നില്‍ക്കുന്ന ആളിന് നേരെ. പിന്നെ ടിക്ക് ടോക്കില്‍ ഹിറ്റായ ഒരു ഡയലോഗ് ഇഞ്ചി മിഠായ്.. ഇഞ്ചി മിഠായ്... 

ആരാണ് ആ അടികൊണ്ടയാളെന്ന ചോദ്യത്തിനും ഉത്തരമായി. നടന്‍ ജോജുവിന്‍റെ മേക്കപ്പ് മാനാണ് അടിമേടിച്ച ആളെന്നാണ് വിവരം. വീഡിയോ പകര്‍ത്തിയാള്‍ക്ക് മൂക്കിന് ചെറിയ പരിക്കുണ്ട്. പരിക്ക് കാണുന്ന ചിത്രം സഹിതം ഒരു ചിത്രം കൂടി കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചിരിക്കുകയാണിപ്പോള്‍.